Image

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രിലില്‍

Published on 21 January, 2018
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രിലില്‍

ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകയില്‍ നടത്തപ്പെടുന്ന ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രിലില്‍ സീറോ മലബാര്‍ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

ഫാ. ടോമി ഏടാട്ട്, ബ്രദര്‍ സാബു ആറുതൊട്ടി, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ ഡൊമിനിക് പി.ഡി., മരിയന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് എന്നിവര്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബ്രദര്‍ ജോമോന്‍ ജോസഫ് സംഗീത ശുശ്രൂഷ നയിക്കും. സഭയോട് ചേര്‍ന്നു നടത്തുന്ന ധ്യാനപരന്പരയായ ഫയര്‍ കോണ്‍ഫറന്‍സ് എല്ലാ വിശ്വാസികള്‍ക്കും ഒരു ഫാമിലി ഇല്യൂമിനേറ്റിംഗ് ആന്‍ഡ് റിജോയ്‌സിംഗ് എക്‌സ്പീരിയന്‍സ് (എകഞഋ) ആയിരിക്കും. 

ഏപ്രില്‍ ആറു മുതല്‍ എട്ടു വരെ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ ധ്യാനം നടക്കും. വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍, സോജന്‍ 07846911218, മാത്യു 07590516672 എന്നിവരുമായി ബന്ധപ്പെടുക.

ഏപ്രില്‍ 10, 11 തീയതികളില്‍ ഈസ്റ്റ്‌ബോണ്‍ സെന്റ് ജോവാക്കിം ചര്‍ച്ചില്‍ ധ്യാനം നടക്കും. വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ജോയി ആലപ്പാട്ട്, സാബു കുരുവിള 07975624890, പ്രിന്‍സ് ജോര്‍ജ് 07584327765.

ഏപ്രില്‍ 12, 13 ദിനങ്ങളില്‍ നോര്‍ത്തലര്‍ട്ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ധ്യാനം നടക്കും. വിവരങ്ങള്‍ക്ക്: ഇടവക ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ജോജി 07972878171, മാത്യു 07912344516.

ഏപ്രില്‍ 20 മുതല്‍ 22 വരെ ഡെന്‍ഹാം വില്ലേജ് ഹാളില്‍ ധ്യാനം നടക്കും. വിവരങ്ങള്‍ക്ക്: ഇടവക ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജോമോന്‍ കൈതമറ്റം 07804691069, ഷാജി വാട്‌ഫോര്‍ഡ് 0773702264.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക