Image

പാസ്‌പോര്‍ട്ട് പരിഷ്‌കാരം; കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ

Published on 21 January, 2018
പാസ്‌പോര്‍ട്ട് പരിഷ്‌കാരം; കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ

ദമാം: കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിശേഷിച്ച് പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 

മെട്രിക്കുലേഷന്‍ പാസ് ആകാത്തവര്‍ക്ക് ഓറഞ്ചു നിറത്തില്‍ പാസ്‌പോര്‍ട്ട് നല്‍കുന്നത് വിദേശത്തും സ്വദേശത്തുമായി രണ്ടുതരം പൗരന്മാരെ സൃഷ്ട്ടിക്കാനെ സഹായിക്കൂ എന്നും അതിനാല്‍ ഈ നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണമെന്നും നവോദയ ആവശ്യപ്പെട്ടു. 

ഓറഞ്ചു പാസ്‌പോര്‍ട്ട് സാധാരണക്കാരന് വിദേശ രാജ്യത്ത് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും ഇന്ത്യന്‍ എയര്‍പോര്‍ട്ടില്‍ തന്നെ ചൂഷണം വര്‍ധിക്കുന്നതിനു കാരണമാകുമെന്നും അഭിപ്രായപ്പെട്ടു. പാസ്‌പോര്‍ട്ടിലെ അവസാനപേജ് നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം. പ്രവാസികള്‍ അഡ്രസ് പ്രൂഫായും ഉപയോഗിക്കുന്നത് പാസ്‌പോര്‍ട്ടിലെ അവസാനപേജാണ്, മാത്രമല്ല കുടുംബത്തെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് പല രാജ്യങ്ങളിലും ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായും കമ്മിറ്റി വിലയിരുത്തി. 

പ്രസിഡണ്ട് പവനന്‍ മൂലക്കീല്‍ അധക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എം. നയിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.എം. കബീര്‍, സുധീഷ് തൃപ്രയാര്‍, നിധീഷ് മുതംബലം, റഹീം മടത്തറ എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക