Image

കെകെസിഎ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

Published on 21 January, 2018
കെകെസിഎ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

കുവൈത്ത്: കുവൈത്ത് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (കെകെസിഎ) ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം ജനുവരി 19നു വെള്ളിയാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വച്ചു വിപുലമായി നടന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. കെകെസിഎ പ്രസിഡന്റ് ജോബി പുളിക്കോലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സജി തോട്ടിക്കാട്ടില്‍ സ്വാഗതം ആശംസിച്ചു. അബാസിയ പോലിസ് മേധാവി കേണല്‍ ഇബ്രാഹിം അബ്ദുള്‍ റസാക്ക് മുഖ്യാതിഥി ആയിരുന്നു. കുവൈത്ത് കത്തീഡ്രല്‍ വികാരി ജനറല്‍ റവ. ഫാ. മാത്യൂസ് കുന്നേല്‍ പുരയിടം, അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, ഫാ. പ്രകാശ്, സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഇടവക വികാരി ഫാ. കൊച്ചുമോന്‍ തോമസ് , കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ചെസ്സില്‍ രാമപുരം, ജയേഷ് ഓണശേരില്‍, മെജിത്ത് ചന്പക്കര, ജോസ് മൂക്കന്‍ചാത്തിയില്‍ , ഷിന്‍സന്‍ ഓലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.സോജന്‍ പഴയന്പള്ളിയില്‍ തോമസ് നന്ദി പറഞ്ഞു. 

20 വര്‍ഷത്തെ സേവനത്തിനു ശേഷം കുവൈറ്റില്‍ നിന്നും സ്ഥലം മാറി പോകുന്ന വികാരി ജനറാല്‍ ഫാ.മാത്യു കുന്നേല്‍പുരയിടത്തെ ചടങ്ങില്‍ ആദരിച്ചു. കേരള സര്‍ക്കാരിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം രൂപത നടപ്പിലാക്കുന്ന ഭവനപദ്ധതിയിലെ അഞ്ച് വീടുകള്‍ക്കുള്ള തുക ചടങ്ങില്‍ വച്ചുകൈമാറി. ഒന്ന് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കെകെസിഎ അംഗങ്ങള്‍ മുഖ്യകഥാപാത്രങ്ങള്‍ ആയി അഭിനിയിച്ച കിഴക്കിന്റെ അപ്പസ്‌തോലന്‍എന്ന നാടകം, കുട്ടികളുടെ ചെണ്ടമേളത്തിന്റെ അരങ്ങേറ്റം, നാല്‍പ്പതിലധികം കുട്ടികള്‍ പങ്കെടുത്ത സ്വാഗത നൃത്തം എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷകമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു. 1800 ത്തോളം അംഗങ്ങള്‍ പങ്കെടുത്തു.

കെകെസിഎയുടെ 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി റെനോ തെക്കേടം (പ്രസിഡന്റ്), അനില്‍ തേക്കുംകാട്ടില്‍ (ജന. സെക്രട്ടറി ), സജി തോട്ടികാട്ട് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.സാബു ജോണ്‍ പാറക്കല്‍ വരണാധികാരിയായിരുന്നു.

റിപ്പോര്‍ട്ട്: ജയേഷ് ഓണശേരില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക