Image

സിപിഎമ്മിന് ഇഷ്ടം മോദി ഭരണം തുടരുന്നത് ആന്റണി

Published on 21 January, 2018
സിപിഎമ്മിന് ഇഷ്ടം മോദി ഭരണം തുടരുന്നത്  ആന്റണി
തിരുവനന്തപുരം:  കേരളത്തിലെ സി.പി.എമ്മിന് ഇഷ്ടം മോദിയുടെ ഭരണത്തുടര്‍ച്ചയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സി.പി.എമ്മിന് താല്‍പര്യമില്ല. ഇതിന് ചരിത്രം മാപ്പ് തരില്ല. നടക്കുന്നത് ആര്‍.എസ്.എസ്‌സി.പി.എം അഡ്ജസ്റ്റ്‌മെന്റ് നാടകമാണെന്നും ആന്റണി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ യോഗം ഇന്ന് വോട്ടിനിട്ട് തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആന്റണി. യോഗത്തില്‍ 31ന് എതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ യോഗം തള്ളിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖമാത്രം അയച്ചാല്‍ മതിയുന്നു തീരുമാനമെടുത്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക