Image

മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍ ഫ്രൈഡ്‌ ചിക്കന്‍, പിസാ വരെ (കുര്യന്‍ പാമ്പാടി)

Published on 21 January, 2018
മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)
കോട്ടയം ജില്ലയില്‍ വാഗമണ്‍ ഹില്‍ സ്റ്റേഷനിലേക്ക് പോകും വഴി മാര്‍മല വെള്ളച്ചാട്ടത്തിനും ഇല്ലിക്കക്കല്‍ മേട്ടിനും അരികിലായി തീക്കോയി എന്ന ഗ്രാമം. അവിടെ മലയോര പാതയ്ക്ക് കുറുകെ ഇങ്ങിനെ ഒരു ബാനര്‍: 'സുഭിക്ഷം: കേരളത്തിലെ ആദ്യത്തെ 'സമ്പൂര്‍ണ്ണ ഫുഡ് പാര്‍സല്‍'

പതിനാറു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരികെ വന്ന സതിഷ് ജോര്‍ജ് എന്ന 43കാരന്‍ പൊറോട്ട, ചിക്കന്‍ കറി, കള്ളപ്പം മുട്ടക്കറി, ചപ്പാത്തി, ചില്ലി ഗോബി, കൈപ്പത്തിരി, വെജ് കുറുമ, ചിക്കന്‍ ബിരിയാണി എന്നിങ്ങനെ 67 'റെഡി ടു ഈറ്റ്' ഇനങ്ങള്‍ ആകര്‍ഷകമായി പാക്ക് ചെയ്തു, പേപ്പര്‍ പ്ലേറ്റും പ്ലാസ്‌റിക് സ്പൂണും ടിഷ്യൂ പേപ്പറുമായി നല്‍കുന്നു. വിലയും ന്യായം.

മലയാളികള്‍ കപ്പയും മീനും ചോറും കറിയും വിട്ടു മക്‌ഡോനള്‍ഡ്‌സ് ബര്‍ഗര്‍, പിറ്റ്‌സാ സംസ്‌കാരത്തിലേക്ക് ചേക്കേറുന്നതിനിടയില്‍ സതീഷിന്റെ സംരംഭത്തിന് നല്ല മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ കഴിയണം. രണ്ടര വര്‍ഷം കൊണ്ട് പിടിച്ചു നില്‍ക്കാമെന്നായി.

വാഗമണ്ണിലേക്ക് പോകുന്ന ടൂറിസ്റ്റുകളായിരുന്നു ആദ്യ ലക്ഷ്യം. പുതിയ 'ഈറ്റിംഗ് ഔട്ട്' സംസ്‌കാരം പ്രയോജനപ്പെടുത്തി കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം തുടങ്ങി ആറു നഗരങ്ങളിലേക്ക് വാനില്‍ പാക്കറ്റുകള്‍ എത്തിച്ചു പാതയോരത്ത് വില്‍പന തുടങ്ങി. തിരക്കുള്ളിടത്തു പാര്‍ക്കിംഗ് പ്രശ്‌നമായി.ലക്ഷങ്ങള്‍ നഷ്ടമായപ്പോള്‍ നിറുത്തി. അവിടവിടെയായി വില്പന കേന്ദ്രങ്ങള്‍ തുറന്നു. ഇപ്പോള്‍ തീക്കോയി, ഭരണങ്ങാനം, മുത്തോലി ജങ്ക്ഷനുകളില്‍ ഔട്ട്‌ലറ്റുകള്‍ ഉണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും ഫാക്ടറി ഉള്‍പെടെയുള്ള വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങണമെന്നാണ് സ്വപ്നം.

അമ്മ വീടായ കട്ടപ്പനയിലെ ഐ.ടി.ഐ.യില്‍ നിന്നെടുത്ത ഇലക്ട്രിഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മുംബയില്‍ നിന്നെടുത്ത ഇലക്ട്രോണിക്‌സ് ഡിപ്ലോമയുമായി സ്ദിയിലെ ദമാമിലേക്ക് പോയ സതീഷിന്റെ കഥ കഠിനാധ്വാനത്തിന്റെയും അതിലേറെ സ്വപ്നങ്ങളുടെയും ആകെത്തുകയാണ്.

തനി കര്‍ഷകനാണ് പിതാവ് നമ്പുടാകത്തു അപ്പച്ചന്‍ എന്ന ജോസഫ് ജോര്‍ജ്. പക്ഷെ അര നൂറ്റാണ്ട് മുമ്പ് ഹൈറേഞ്ചിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ അരിയും പലവ്യഞ്ജനവും വിതരണം ചെയ്ത അമ്മയുടെ അപ്പന്‍ കാഞ്ചിയാര്‍ ഒഴാക്കല്‍ തൊമ്മച്ചന്റെ ജീന്‍ആണ് തന്റെതെന്നു സതീഷ് പറയുന്നു. അമ്മവീട്ടില്‍ നില്‍ക്കുമ്പോള്‍ ഇഞ്ചി കൃഷി ചെയ്തു, പന്നിയെ വളര്‍ത്തി, തമിഴ്‌നാട്ടില്‍ നിന്ന് പാന്റ് പീസും ഷര്‍ട്ട്പീസും കൈലിയും ചുമന്നു കൊണ്ടു വന്നു വിതരണം ചെയ്തു. അങ്ങനെ എന്തെല്ലാം!

''ഞാന്‍ പുതിയൊരു ബ്രാന്‍ഡ് സൃഷ്ട്ടിച്ചു. അതിന്റെ ഖ്യാതി തീക്കോയി ഗ്രാമത്തിനപ്പുറത്തേക്ക് പടര്‍ന്നു. കോടികള്‍ തന്നു സ്ഥാപനം വിലക്കെടുക്കാന്‍ പലരും വന്നു. ഞാന്‍ വില്‍ക്കില്ല. ജനകോടികള്‍ ഉള്ള ഈ നാട്ടില്‍ ഞാന്‍ വലിയൊരു വിപണന ശ്രുംഘല കെട്ടിപ്പടുക്കും,'' ആവേശത്തോടെ സതിഷ് പറയുന്നു.

എല്ലാ വെളുപ്പിനും രണ്ടുമണിക്ക് യന്ത്രവല്‍കൃത ഫുഡ് ഫാക്ടറിയില്‍ പാക്കിംഗ് തുടങ്ങും. കൂടെയുണ്ടാവും സതിഷ്. പിന്നെ അല്‍പ്പം ഉറങ്ങും. വീണ്ടും വരും ഒപ്പം നില്‍ക്കാന്‍. പുറത്തു നിന്നു ധാരാളം ഓര്‍ഡര്‍ കിട്ടുന്നു. കോളജുകള്‍, കന്യാസ്ത്രീ മഠങ്ങള്‍, ടൂറിസ്റ്റ് സംഘങ്ങള്‍, തീര്‍ത്ഥാടകര്‍ എന്നിങ്ങനെ.

ദമാമില്‍ തുടങ്ങിവച്ച സ്വന്തം ബിസിനസ് അനുജന്‍ അനിഷ് നന്നായി കൊണ്ടു നടക്കുന്നു. സതീഷിനു ഭാര്യ ബിന്‍സി കൂട്ടുണ്ട്. മക്കള്‍ ജെറി, ജെസ്‌നി, ജൂലിയമാര്‍ പ്രചോദനവും. ജൂലിയ ഫുഡ് പ്രോഡക്ട്‌സ്എന്നാണ് സ്ഥാപനത്തിനു പേര്. ട്രേഡ് മാര്‍ക്ക് റെജിസ്‌ട്രെഷനും ഐ.എസ്.ഒ. സര്‍ടിഫിക്കേഷനും 'ഫിസ്സായി' അംഗീകാരവും എല്ലാമുണ്ട്. വ്യവസായ വകുപ്പു പുതിയ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന പഠന ശിബിരങ്ങളില്‍ റിസോഴ്‌സ് പെര്‍സണ്‍ കൂടിയാണ് സതീഷ്.

കൃഷിക്കാരുടെ ഗ്രാമമെങ്കിലും തീക്കോയിക്കാര്‍ ചെയ്യാത്ത ബിസിനസ് ഇല്ല. വെള്ളുക്കുന്നേല്‍ പരവന്‍പറമ്പില്‍ ടോമിയും ബാബുവും സെന്റ് ജോര്‍ജ് ബസ് സര്‍വീസ് നടത്തുന്നു. ഒപ്പം തീക്കോയി അയ്യപ്പന്‍ എന്ന കൊമ്പനെ വാടകയ്ക്ക് കൊടുക്കുന്നു. വാനില കൗണ്ടി എന്ന റിസോര്‍ട്ട് ബേബിച്ചന്‍ വള്ളിക്കാപ്പന്റെ വക. ചെങ്ങശ്ശേരി സഹോദരന്മാര്‍ ടിമ്പര്‍ വ്യവസായത്തില്‍. ഞള്ളംപുഴയിലെ സോമി, സോണി, ഷാജിമാര്‍ വാഗമണ്ണില്‍ റിസോര്‍ട്ടുകള്‍ തുറന്നു. ഗ്രീന്‍ പാലസ്, വൈറ്റ് ഹൗസ്, ഗസ്റ്റ് കാസില്‍.

റബറിന്റെ ആസ്ഥാനമായ പാലാ ചുറ്റിപറ്റിയാണ് ഭക്ഷ്യ വ്യവസായം പച്ച പിടിക്കുന്നതെന്നത് ആര്‍ക്കും വിസ്മയം ജനിപ്പിക്കും.

അറുപതു വര്‍ഷം മുമ്പ്, 1957ല്‍, കുട്ടനാട്ടിലെ എട്ടുപറയില്‍ എന്‍.ജെ. തോമസ്, ഭരണങ്ങാനത്തെ സഹോദരീ ഭര്‍ത്താവ് പൂണ്ടിക്കുളത്തു പി.എസ്. ലുക്കോസുമായി ചേര്‍ന്ന് ജാമും പിക്കിള്‍സുമായി തുടങ്ങിയ ഫ്രൂട്ടോമാന്‍സ് ആണ് ഒരുപക്ഷെ കേരളത്തിലെ ആദ്യത്തെ ഫുഡ് വ്യവസായം.

അതിന്നു വളര്‍ന്നു നൂറോളം ഉത്പന്നങ്ങളുമായി വിപണിയില്‍ ജ്വലിച്ചു നില്‍ക്കുന്നു. പലയിടത്തും പ്ലാന്റുകള്‍. ജാമും പിക്കിള്‍സും സോസും സിറപ്പും ചൈനാ ഗ്രാസും ചൈനീസ് സാള്‍ട്ടും വെജ് നൂഡില്‍സും എല്ലാം വിപണിയില്‍ എത്തിക്കുന്നു. ഇംഗ്ലണ്ടില്‍ ജന്മം കൊണ്ട ലോകപ്രസിദ്ധമായ വൂസ്റ്റര്‍ഷയര്‍ സോസ് വരെ.

എബ്രഹാം തോമസ്, കുഞ്ചെറിയ തോമസ്, ജോര്‍ജ് തോമസ്, ടോം തോമസ് എന്നീ സഹോദരന്മാര്‍ ഡയറക്ടര്‍മാര്‍.

പാലാക്കടുത്ത് നരിയങ്ങാനത്ത് പി.ജെ. മാത്യു പാറയില്‍ 1993-ല്‍ ആരംഭിച്ച പാറയില്‍ എക്‌സ്‌പോര്‍ട്‌സ് ഫുഡ് വ്യവസായ രംഗത്തെ ഒരത്ഭുതമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ദിഗന്തങ്ങള്‍ കീഴടക്കിയ ബിസിനസ്. സുഗന്ധ ദ്രവ്യങ്ങളും മസാലയും കയറ്റുമതി ചെയ്തുതുടങ്ങിയ സ്ഥാപനം, 'ഡെയിലി ഡിലൈറ്റ്' ബ്രാന്‍ഡില്‍ സീഫുഡ്, പൊറോട്ട, പാലപ്പം, ഇടിയപ്പം, പത്തിരി, പുട്ടു പൊടി, ദോശ മിക്‌സ് തുടങ്ങി ഒട്ടനേകം ഭക്ഷ്യ വസ്തുക്കളും ഫ്രീസ് ചെയ്തു പാക്കറ്റിലാക്കി കയറ്റുമതി ചെയ്യുന്നു. ഒരുപാടെണ്ണം 'റെഡി ടു ഈറ്റ്' ഐറ്റങ്ങള്‍.

പാറയില്‍ ജോസഫ്, ഫിലിപ്പ്, മാത്യു എന്നീ സഹോദരന്മാരാണ് ഇന്ന് ബിസിനസിന്റെ തലപ്പത്ത്. അവര്‍ ഇന്ത്യയിലും അമേരിക്കയിലുമായി ബിസിനസ് നിയന്ത്രിക്കുന്നു. ആറു രാജ്യങ്ങളില്‍, യു. എസ്., യു.കെ., അയര്‍ലണ്ട്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലണ്ട്, ആസ്‌ട്രേലിയ, ഓഫീസുകള്‍ ഉണ്ട്. യു.എസ്.എഫ്.ഡി.എ.യുടെയും യുറോപ്പിലെയും നിയമങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം. വിവിധ വര്‍ഗക്കാരുടെ രുചി ഭേദങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഉത്പന്നങ്ങള്‍.

പാലായില്‍ തന്നെയുണ്ട് ഒരു വിജയ കഥ. അതും വനിതാ സംരംഭക എന്ന നിലയില്‍. അന്നമ്മ ജോസഫ് കൊട്ടുകാപള്ളി 200 ച.അ. യില്‍ ചെറിയൊരു ബേക്കറി തുടങ്ങുന്നത് 1984-ല്‍ ആണ്. ആന്‍സ് ഹൗസ് ഓഫ് സ്വീറ്റ്‌സ്. അത് പടര്‍ന്നു പന്തലിച്ചു എറണാകുളം മെട്രോ ഏരിയയില്‍ തന്നെ നിരവധി ശാഖകളായി. മീറ്റ് റോള്‍, സമോസ, പേസ്ട്രീസ്, ഹലുവ, കേക്കില്‍ തുടങ്ങി ബര്‍ഗര്‍, പിസാ വരെയെത്തി.

അമ്പതിനായിരം ച..അ. വിസ്താരത്തില്‍ 2009-ല്‍ തുടങ്ങിയ ആന്‍സ് ഇണ്ട് ഫ്‌ളേവേഴ്‌സ് ആണ് അടുത്തപടി. സാമ്പാര്‍ മസാലയും ചിക്കന്‍, മീറ്റ്, ഫിഷ് കറി, ഫിഷ് ഫ്രൈ മസാലകളും മറ്റും ഇറക്കുന്നു. വമ്പന്മാരോടാണ് മത്സരമെങ്കിലും ആന്‍സിന്റെ സല്‍പ്പേര് സഹായിക്കുന്നു. വിമെന്‍സ് കോളേജില്‍ നിന്ന് മ്യുസിക്കില്‍ ബിരുദം നേടിയ ആളാണ്.
ഭര്‍ത്താവ് മുന്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് കൊട്ടുകാപള്ളിയുടെ പ്രോത്സാഹനമാണ് ഏറ്റം വലിയ കരുത്ത്. 
മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)മലയാളിയുടെ രുചിരസങ്ങള്‍ മാറുന്നു: ഫ്രൂട്ടോമാന്‍സ് മുതല്‍  ഫ്രൈഡ്‌  ചിക്കന്‍,  പിസാ വരെ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക