Image

ജെ ഡെ വധം: രോഹിത്‌ തിരുവനന്തപുരം സ്വദേശിയെന്ന്‌

Published on 28 June, 2011
ജെ ഡെ വധം: രോഹിത്‌ തിരുവനന്തപുരം സ്വദേശിയെന്ന്‌
മുംബൈ: മുംബൈയില്‍ ക്രൈംറിപ്പോര്‍ട്ടറായ ജ്യോതിര്‍മയി ഡേയെ വധിച്ച സംഘത്തിലെ സതീഷ്‌ കാലിയ എന്നറിയപ്പെടുന്ന രോഹിത്‌ തങ്കപ്പന്‍ തിരുവനന്തപുരം സ്വദേശിയെന്ന്‌ റിപ്പോര്‍ട്ട്‌. മുംബൈ അധോലോകത്തിനുവേണ്‌ടി ക്വട്ടേഷന്‍ ഏറ്റുനടത്തുന്ന രോഹിത്‌ തങ്കപ്പനെ ഛോട്ടാരാജന്‍ നേരിട്ടുവിളിച്ചാണത്രെ ഡെയെ വധിക്കാന്‍ നിര്‍ദേശം നല്‍കിയത്‌. ഈ സമയത്ത്‌ കേരളത്തിലായിരുന്നു രോഹിത്‌ തങ്കപ്പന്‍. തുടര്‍ന്ന്‌ മുംബൈയിലെത്തി കൃത്യം നിര്‍വഹിച്ചശേഷം ദക്ഷിണേന്ത്യയിലേക്ക്‌ തന്നെ മടങ്ങുകയായിരുന്നു. പൂര്‍ണ്ണ വെജിറ്റേറിയും ഭക്തനുമായ ഇയാള്‍ മിഴ്‌നാട്ടിലെയും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ തഞ്ചാവൂരില്‍ വച്ചാണ്‌ അറസ്റ്റിലാകുന്നത്‌. തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണെന്നാണ്‌്‌ രോഹിത്‌ തങ്കപ്പനില്‍ നിന്ന്‌ ആറു വര്‍ഷം മുന്‍പ്‌ പിടിച്ചെടുത്ത പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക