Image

അസിന്റെ പൊന്നോമന

Published on 22 January, 2018
അസിന്റെ പൊന്നോമന
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച്‌ പിന്നീട്‌ തെന്നിന്ത്യന്‍ താരസുന്ദരിയായി വളര്‍ന്ന താരമാണ്‌ അസിന്‍. ബോളിവുഡിലും അസിന്‍ വിജയക്കൊടി പാറിച്ചു. പ്രമുഖ നടന്‍മാര്‍ക്കൊപ്പം നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നടിയായിരുന്നു അസിന്‍. ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിച്ച ശേഷം പിന്നീട്‌ അസിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കിട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ്‌ പുറത്തു വിട്ടിരിക്കുകയാണ്‌ താരം. മറ്റൊന്നുമല്ല തന്റെ പൊന്നോമനയുടെ ചിത്രമാണത്‌.

രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ്‌ താരം മകളുടെ ചിത്രം പുറത്തു വിട്ടത്‌. എന്നാല്‍ അതിലും ഒരു സസ്‌പെന്‍സ്‌ ഒളിച്ചു വച്ചുകൊണ്ടാണ്‌ അസിന്‍ ആരാധകരുമായി ഈ വിശേഷം പങ്കു വച്ചിട്ടുള്ളത്‌. മകളുടെ ചിത്രം പൂര്‍ണമായും പുറത്തു വിടാതെ കാല്‍വിരലില്‍ വിവാഹമോതിരം അണിഞ്ഞുകൊണ്ടുള്ള ഒരു ചിത്രമാണ്‌ അയച്ചിരിക്കുന്നത്‌. വിവാഹ നാളില്‍ അസിന്റെ വിരലില്‍ രാഹുല്‍ ശര്‍മ്മ അണിയിച്ച മോതിരമാണത്‌. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേരാണ്‌ എന്നാണ്‌ ചിത്രത്തിന്‌ അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്‌ അസിന്‍ മകള്‍ക്കു ജന്‍മം നല്‍കിയത്‌. ഇതുവരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അസിന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മാലാഖക്കുഞ്ഞിനെ കാണാന്‍ തങ്ങള്‍ക്കു ധൃതിയായി എന്ന നിരവധി കമന്റുകളാണ്‌ ഫോട്ടോയ്‌ക്കു താഴെ വന്നുകൊണ്ടിരിക്കുന്നത്‌.
മകള്‍ പിറന്ന കാര്യവും മനോഹരമായൊരു ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ അസിന്‍ അറിയിച്ചത്‌. നടന്‍ അക്ഷയ കുമാര്‍ അസിന്‌ കുഞ്ഞു പിറന്ന കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ അസിന്റെ മകളെ കൈയ്യിലെടുത്തു നില്‍ക്കുന്ന ചിത്രവും അക്ഷയ്‌ കുമാര്‍ ഫേസ്‌ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കു വച്ചിരുന്നു. 2016 ജനുവരിയിലാണ്‌ അസിന്‍ വിവാഹിതയായത്‌.























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക