Image

കനിക ഗക്കാറിന് എഞ്ചിനിയറിംഗ് അവാര്‍ഡും

Published on 22 January, 2018
കനിക ഗക്കാറിന് എഞ്ചിനിയറിംഗ് അവാര്‍ഡും


ടെക്‌സസ്: ടെക്‌സസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി എയ്‌റൊ സ്‌പേയ്‌സ് എഞ്ചിനിയറിംഗ് അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി കനിക ഗക്കാറിന് ക്രേഗ് സി ബ്രൗണ്‍ എന്‍ജിനിയറിംഗ് അവാര്‍ഡ് ലഭിച്ചു.

എഞ്ചിനിയറിംഗ് പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും, തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 1947 ല്‍ സ്ഥാപിച്ചതാണ് ഈ അവാര്‍ഡ്. 5000 ഡോളറാണ് അവാര്‍ഡ് തുക.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുന്നുമ്പോള്‍ തന്നെ അതീവ സമര്‍ത്ഥയായിരുന്ന കനികക്ക് സിംഗപ്പൂരില്‍ പഠനം നടത്തുന്നതിനുള്ള ഫുള്‍ സ്‌കോളര്‍ഷിപ്പു ലഭിച്ചിരുന്നു. എയ്‌റൊ ഡിസൈന്‍ ടീം അംഗമായ കനിക ഹന്നര്‍ സൊസൈറ്റി പ്രസിഡന്റായിരുന്നു. 2017ല്‍ ബെല്‍ ഹെലികോപ്റ്റര്‍ വെര്‍ട്ടിക്കല്‍ ഫ്‌ളയ്റ്റ് സ്‌കോളര്‍ഷിപ്പും കനികക്ക് ലഭിച്ചിരുന്നു.

ഈ വര്‍ഷം നടത്തിയ ഇന്റര്‍ നാഷണല്‍ റേഡിയൊ കണ്‍ട്രോള്‍ഡ് എയര്‍ ക്രാഫ്റ്റ് ഡിസൈന്‍ ബില്‍ഡ് ഫ്‌ളയ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്തെത്തിയ ടീമിലും കനിക അംഗമായിരുന്നു.

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും കനിക പറഞ്ഞു.

പി.പി.ചെറിയാന്‍

കനിക ഗക്കാറിന് എഞ്ചിനിയറിംഗ് അവാര്‍ഡുംകനിക ഗക്കാറിന് എഞ്ചിനിയറിംഗ് അവാര്‍ഡും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക