Image

മഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ഉദ്‌ഘാടനം മാര്‍ച്ച്‌ 18ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 15 March, 2012
മഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ഉദ്‌ഘാടനം മാര്‍ച്ച്‌ 18ന്‌
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ (എംകെസിഎ) ഔദ്യോഗിക ഉദ്‌ഘാടനം മാര്‍ച്ച്‌ 18 ന്‌ (ഞായര്‍) നടക്കും. ഫ്‌ളിക്‌സ്റ്റണിലെ സെന്റ്‌ മോനിക്കാസ്‌ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ്‌ 1.30 ന്‌ ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന്‌ ഫ്‌ളിക്‌സ്റ്റണ്‍ എക്‌സ്‌ സര്‍വീസ്‌മെന്‍ അസോസിയേഷന്‍ ഹാളില്‍ ചേരുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.

ക്‌നാനായ തനിമയും പാരമ്പര്യവും വിളിച്ചോതി തയാറാക്കിയിരിക്കുന്ന 20 മിനിട്ട്‌ നീളുന്ന വെല്‍ക്കം ഡാന്‍സോടെ ഉദ്‌ഘാടന പരിപാടികള്‍ തുടങ്ങും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധകലാപരിപാടികള്‍ ഉണ്‌ടായിരിക്കുമെന്ന്‌ സെക്രട്ടറി ദിലീപ്‌ മാത്യു അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം: St.Monicas Church, I rlam road, FLIX ton, Manchester, M416JT. Flixton ExServicemen Association, John Alher Club, lixton Road.
മഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ഉദ്‌ഘാടനം മാര്‍ച്ച്‌ 18ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക