Image

മസ്‌കറ്റ് സെന്റ് മേരീസ് പള്ളിയില്‍ മന്നാ മെഗാ ഫെസ്റ്റ് ആഘോഷിച്ചു

ബിജു വെണ്ണിക്കുളം Published on 22 January, 2018
മസ്‌കറ്റ്  സെന്റ് മേരീസ് പള്ളിയില്‍  മന്നാ മെഗാ ഫെസ്റ്റ്  ആഘോഷിച്ചു
മസ്‌കറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖത്തില്‍ ഇടവക ദിനത്തോട് അനുബഡിച്ചു മന്നാ മെഗാ ഫെസ്റ്റവും , അര്‍പ്പണം - 2017 വും സംയുക്തമായി വെള്ളിയാഴ്ച വിവിധ പരിപാടികളോടെ റൂവി പി. സി. ഓ. ഗ്രൗണ്ടില്‍ നടന്നു .

ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രാ മണി പാണ്ഡെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസി സെക്കന്റ് സെകട്ടറി നീലു നെഹ്‌റ , ഡോക്ടര്‍ റെഞ്ചി മാത്യു, കമാന്‍ഡര്‍ - ബാബു മാത്യു , കമാന്‍ഡര്‍ - ഗീവറുഗീസ് ജോണ്‍ , ഇടവക വികാരി . ഫാ . ബേസില്‍ വറുഗീസ് , ഫാ. ഷെറിന്‍ ചാക്കോ , ഫാ . ജാക്‌സണ്‍ ജോസഫ്, ഡോ. P.C. ഷെറിമോന്‍. , പി.വി. ല്‍ദോ , ജിബിന്‍ പീറ്റര്‍ , എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു .

പിന്നണി ഗായിക ദലീമ ജോജോ ക്രിസ്തിയ പാട്ടുകള്‍ ആലപിച്ചു . കോമഡി അവതാരകന്‍ ബിനു മാള കോമഡി അവതരിപ്പിച്ചു. 
ഫുഡ് ഫെസ്റ്റിവല്‍ , ക്ലാസിക്കല്‍ ഡാന്‍സ് , ശിങ്കാരിമേളം. . നാടന്‍ തട്ടുകടയും ഉണ്ടായിരിന്നു 
മസ്‌കറ്റ്  സെന്റ് മേരീസ് പള്ളിയില്‍  മന്നാ മെഗാ ഫെസ്റ്റ്  ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക