Image

ഏലിയാസ് മാര്‍ക്കോസിന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ് അനുശോചിച്ചു; സംസ്കാരം നാളെ

മാർട്ടിന്‍ വിലങ്ങോലില്‍ Published on 22 January, 2018
ഏലിയാസ് മാര്‍ക്കോസിന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്  അനുശോചിച്ചു; സംസ്കാരം നാളെ
ഡാളസ് : മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക -നോര്‍ത്ത് ടെക്‌സാസ് മുന്‍ മെമ്പറും ഡാളസിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു ഏലിയാസ് മാര്‍ക്കോസിന്റെ  നിര്യാണത്തില്‍ ഐപിസിഎന്‍എ ഡാളസ് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

ജനുവരി 21 ഞായര്‍ വൈകിട്ട് ഗാര്‍ലന്‍ഡ് ഇന്‍ഡ്യാ ഗാര്‍ഡനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ബിജിലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എബ്രഹാം തെക്കേമുറി, ടി സി ചാക്കോ, പി പി ചെറിയാന്‍ തുടങ്ങിയവര്‍ സ്മരണകള്‍ പങ്കുവെക്കുകയും അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു

ജനുവരി 23 ചൊവ്വാഴ്ച ഉച്ചക്ക് കേരളത്തില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം
http://www.funeralonlive.com/ ലും https://www.facebook.com/funeralonlive ലഭിക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക