Image

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ സജീവമാകുന്നു

Published on 22 January, 2018
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ സജീവമാകുന്നു

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ സജീവമാകുന്നു. ഇര്‍ഫാന്‍ ഖാനും മിഹില പാര്‍ക്കര്‍ക്കുമൊപ്പമുള്ള കാര്‍വാന്‌ ശേഷം മറ്റൊരു ചിത്രത്തില്‍ കൂടി നായകനാകാനുള്ള തയ്യാറെടുപ്പിലാണ്‌ ദുല്‍ഖര്‍. സോനം കപൂറാണ്‌ ഈ ചിത്രത്തില്‍ നായികയാകുന്നത്‌. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്‌ടറിയില്‍ നിന്ന്‌ പ്രേരണ ഉള്‍ക്കൊണ്ടാണ്‌ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്‌.

സോനം കപൂര്‍ നേരത്തേ തന്നെ സോയാ ഫാക്‌ടറിയുടെയും ബിറ്റോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയാ ഫാക്‌ടറി ചലച്ചിത്രമാകാന്‍ പോകുന്ന കാര്യ നേരത്തെ അനൂജ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. 

1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ലോകക്കപ്പ്‌ നേടിയപ്പോള്‍ ജനിച്ച സോയ സിങ്ങ്‌ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. 2010 ലോകക്കപ്പിനും സോയ ഫാക്‌ടര്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ആലോചിക്കുന്നതാണ്‌ നോവലിന്റെ ഇതിവൃത്തം.
സിനിമയുടെ ചിത്രീകരണം മാര്‍ച്ചിലോ ഏപ്രിലിലോ ആരംഭിക്കുമെന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫോക്‌സ്‌ സ്റ്റാര്‍ അറിയിച്ചു. പാഡ്‌മാന്‍, വീരെ ഡി വെഡ്‌ഢിങ്ങ്‌ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ തീര്‍ന്നാല്‍ സോനം കപൂര്‍ ദുല്‍ഖര്‍ ചിത്രത്തില്‍ ചേരും.















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക