Image

ധനബില്‍ പാസാക്കി; ഫെഡറല്‍ ഓഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

Published on 22 January, 2018
ധനബില്‍ പാസാക്കി; ഫെഡറല്‍ ഓഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
മൂന്നു ദിവസമായി അടഞ്ഞു കിടന്ന ഫെഡറല്‍ ഓഫീസുകള്‍ തുറക്കാന്‍ സെനറ്റിന്റെ പച്ചക്കൊടി. ഫെബ്രുവരി 8 വരെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനുള്ള ധന വിനിയോഗ ബില്‍ സെനറ്റ് പാസാക്കി.
ബില്‍ 80 സെനറ്റര്‍മാര്‍ അനുകൂലിച്ചു. 18 പേര്‍ എതിര്‍ത്തു. ഇനി ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ്‌സിന്റെ അനുമതി വേണം. അതിനു പ്രയാസമുണ്ടാവില്ലെന്നു സ്പീക്കര്‍ പോള്‍ റയന്‍ അറിയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു അവിടെയും ഭൂരിപക്ഷം.
സര്‍ക്കാര്‍ നിലയ്ക്കാന്‍ കരാണമായ ഡാകാ നിയമം പാസാക്കുന്നതിനെപറ്റി ഇരു വിഭാഗവും ചര്‍ച്ച തുടരും ചെറുപ്പത്തില്‍ അനധിക്രുതമായി വന്ന 8 ലക്ഷത്തോളം പേര്‍ക്ക് നിയമാനുകൂല്യം നല്‍കണമെന്നു ഡെമോക്രാറ്റുകള്‍ വാദിക്കുമ്പോള്‍ അത് അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രസിഡന്റ് ട്രമ്പ്.
ഡെമോക്രാറ്റിക് മൈനൊറിട്ടി ലീഡര്‍ സെനറ്റര്‍ ചക്ക് ഷൂമര്‍ ബില്ലിനെ അനുകൂലിച്ചു. എന്നാല്‍ അടുത്ത ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം തേടുന്ന സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് (വെര്‍മോണ്ട്), സെനറ്റര്‍ കമലാ ഹാരിസ് (കാലിഫോര്‍ണിയ)സെനറ്റര്‍ കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡ് (ന്യു യോര്‍ക്ക്) എന്നിവര്‍ ബില്ലിനു എതിരായി വോട്ട് ചെയ്തു 
Join WhatsApp News
Boby Varghese 2018-01-22 14:23:14
Trump was very generous in his negotiations with Schumer and other democrats. Trump offered them plenty of ropes to go ahead and hang themselves, politically.
ചാക്കോ, മേമല 2018-01-22 16:50:21
ഒട്ടിച്ചു, വലിച്ചു കീറി വീണ്ടും ഒട്ടിക്കല്ലേ ബോബി....
ഇതു ചത്തവനെ വീണ്ടും വീണ്ടും കൊല്ലണപോലെയായല്ലോ.....

അമേരിക്ക ഇളകി, അമേരിക്കൻ പൗരനേക്കാൾ വില അനധികൃത കുടിയേറ്റക്കാർക്കോ?
ട്രംപ് ആരാ മോൻ? പിടിച്ചേടത്തു ഓടിച്ചു.

കുറെ എണ്ണം മറുകണ്ടം ചാടി. ഇനി അടുത്തു നടക്കുന്ന ഇലക്ഷനിൽ ജയിക്കണമെന്നാഗ്രഹമുള്ളവരൊക്കെ ട്രംപിന് പച്ചക്കൊടി കാട്ടി. 
Just A Reader 2018-01-23 09:18:50
Any body, but not Kamala Harris....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക