Image

ടാമ്പ ബേ മലയാളി അസോസിയേഷന് പുതിയ നേതൃത്വം; നെവിന്‍ ജോസ് പ്രസിഡന്റ്

നിബു വെള്ളവന്താനം Published on 22 January, 2018
ടാമ്പ ബേ മലയാളി അസോസിയേഷന് പുതിയ നേതൃത്വം; നെവിന്‍ ജോസ് പ്രസിഡന്റ്
ഫ്‌ളോറിഡ: ടാമ്പ ബേ മലയാളി അസോസിയേഷന്‍ 2018 2019 വര്‍ഷത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

നെവിന്‍ ജോസ് (പ്രസിഡന്റ്), ജോമോള്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉലഹന്നാന്‍ (പ്രസിഡന്റ് ഇലക്ട്), ബിജു മണടിയേല്‍ (ജനറല്‍ സെക്രട്ടറി), തോമസ് ദാനിയേല്‍ (ജോ. സെക്രട്ടറി), ജോമോന്‍ ആന്റണി (ട്രഷറാര്‍) ലാലിച്ചന്‍ ജോര്‍ജ് ( ജോ. ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

സംഘടനയുടെ ഐക്യവും ഭദ്രതയും നിലനിര്‍ത്തി വിഭാഗിയത കളില്ലാതെ, സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് നെവിന്‍ ജോസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക