Image

കടല്‍ക്കൊല: ജര്‍മന്‍ പത്രങ്ങള്‍ ഇന്ത്യക്കൊപ്പം

ജോസ്‌ കുമ്പിളുവേലില്‍ Published on 15 March, 2012
കടല്‍ക്കൊല: ജര്‍മന്‍ പത്രങ്ങള്‍ ഇന്ത്യക്കൊപ്പം
ബര്‍ലിന്‍: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ തോക്കിനിരയാക്കിയ സംഭവത്തില്‍ ജര്‍മന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ നിലപാടിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടെഴുതി. ഇറ്റാലിയന്‍ നാവികര്‍ നടത്തിയ അറുംകൊലയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലന്ന്‌ ജര്‍മന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം വിലയിരുത്തി.

ജര്‍മനിയിലെ ക്‌ളാസിക്‌ പത്രമായ ഫ്രാങ്ക്‌ഫര്‍ട്ട്‌ അല്‍ഗമൈനര്‍ സൈറ്റുങ്‌ (Frankfurter Allgemeine Zeitung) ന്റെ ആദ്യ റിപ്പോര്‍ട്ടില്‍ കടല്‍ക്കൊള്ളക്കാരുടെ (സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെപ്പോലെ) കൈയില്‍ നിന്നും കപ്പലിനെ ഇറ്റാലിയന്‍ നാവികര്‍ തുരത്തിയെന്നും ഇറ്റാലിയന്‍ കപ്പലിനെ രക്ഷിച്ചുവെന്നുമുള്ള വാര്‍ത്ത പ്രചാരണത്തില്‍ നിന്നും പൊടുന്നനെയാണ്‌ മാധ്യമങ്ങള്‍ ഇന്ത്യയ്‌്‌ക്കനുകൂലമായി ഏഴുതി തുടങ്ങിയത്‌.

നിരായുധരായ മത്സ്യത്തൊഴിലാളികളെ ന്യായീകരണമില്ലാതെ നിര്‍ദാക്ഷിണ്യം വെടിവച്ചുകൊന്നെന്നാണ്‌ രണ്‌ടാമത്തെ റിപ്പോര്‍ട്ടില്‍ ഫ്രാങ്ക്‌ഫര്‍ട്ട്‌ അല്‍ഗമൈനര്‍ സൈറ്റുങ്‌ വ്യക്തമാക്കിയത്‌.ലൈപ്‌സിഗര്‍ ഫോള്‍ക്‌സ്‌ സൈറ്റുങ്‌ (Leipziger Folks Zeitung), ഡി സൈറ്റ്‌ (Die Zeit), റൈനിഷെ പോസ്റ്റ്‌ (Rheinische Post), സ്റ്റാട്ട്‌അന്‍സൈഗര്‍(Stadtanzeiger) തുടങ്ങിയ മുന്‍നിര മാധ്യമങ്ങളും ഇന്ത്യയ്‌ക്ക്‌ അനുകൂലമായിട്ടുള്ള നിലപാട്‌ സ്വീകരിച്ചാണെഴുതിയത്‌.

ഇറ്റാലിയന്‍ നാവികരുടെ ധാര്‍ഷ്‌ട്യവും അഹന്തയും മനുഷ്യാധര്‍മ്മവുമാണ്‌ വെടിവയ്‌പ്പിലൂടെ നടത്തിയതെന്നും പത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കടല്‍ക്കൊള്ളക്കാരാണെങ്കില്‍ എന്തുകൊണ്‌ട്‌ നാവികര്‍ ഉടന്‍തന്നെ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചില്ല എന്നും ജര്‍മന്‍ പത്രങ്ങള്‍ ചോദിക്കുന്നു. കപ്പല്‍ അധികൃതരുടെ നടപടിയില്‍ വലിയ ദുരൂഹത നിറഞ്ഞിരിക്കുന്നതായും പത്രങ്ങള്‍ ആരോപിക്കുന്നുണ്‌ട്‌.

സമൂഹത്തിലെ താഴേയ്‌ക്കിടയിലെ ജനങ്ങളായ മീന്‍പിടിത്തക്കാരെ സംശയത്തിന്റെ നിഴലില്‍ ആണെങ്കില്‍പ്പോലും വെടിവയ്‌ക്കാന്‍ ആരാണ്‌ നാവികര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതെന്ന ചോദ്യവും പത്രങ്ങള്‍ നിരത്തുന്നുണ്‌ട്‌. മല്‍സ്യബന്ധനം നടത്തി ഉപജീവനം കഴിയ്‌ക്കുന്നവരെ പിറാറ്റന്‍ അഥവാ കടല്‍കൊള്ളക്കാരായി ചിത്രീകരിച്ച്‌ സംഭവത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്ന കപ്പല്‍ അധികൃതരെ നിയമത്തിന്റെ മുന്നിലെത്തിച്ച്‌ വേണ്‌ട ശിക്ഷ നല്‍കണമെന്നു പോലും ചില പത്രങ്ങള്‍ പരോക്ഷമായി എഴുതിത്‌ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ കുറ്റക്കാരാണെന്നതിന്റെ പ്രത്യക്ഷമായ വെളിപ്പെടുത്തല്‍ കൂടിയാണ്‌.
കടല്‍ക്കൊല: ജര്‍മന്‍ പത്രങ്ങള്‍ ഇന്ത്യക്കൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക