Image

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീംകോടതി

Published on 23 January, 2018
ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീംകോടതി

ന്യൂദല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീംകോടതി. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ്‌ കോര്‍പ്പസ്‌ അനുസരിച്ച്‌ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ്‌ പരിഗണിക്കവേ കോടതി പറഞ്ഞു.

അതേസമയം കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന്‌ കോടതി വ്യക്തമാക്കി. ഫെബ്രുവരി 22 ന്‌ കേസ്‌ വീണ്ടും പരിഗണിക്കുമെന്നും കോടതി പരഞ്ഞു. വിവാഹം നിയവിരുദ്ധ നടപടിയല്ല, അതുകൊണ്ടുതന്നെ ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ്‌ കോടതി പറഞ്ഞത്‌.


കേസില്‍ ഹാദിയക്ക്‌ കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി. ഹാദിയക്കേസ്‌ ഇന്നു വീണ്ടും പരിഗണിക്കവേയാണഅ സുപ്രീം കോടതി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കിയത്‌.

ഹാദിയക്കേസുമായി ബന്ധപ്പെട്ട്‌ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഇന്ന്‌ കോടതി പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ്‌ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്‌തതെന്ന ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന സമയത്ത്‌ കോടതിയില്‍ നിന്ന്‌ അനുകൂല ഉത്തരവ്‌ ലഭിക്കുന്നതിന്‌ വേണ്ടിയാണ്‌ ഷെഫിനുമായുള്ള വിവാഹം നടന്നതെന്നാണ്‌ എന്‍.ഐ.എ കണ്ടെത്തിയിരുന്നത്‌.

വേ ടു നിക്കാഹ്‌ എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഷെഫിനുമായുള്ള വിവാഹം നടന്നതെന്ന ഹാദിയയുടെ മൊഴി കള്ളമാണെന്ന്‌ എന്‍.ഐ.എ അവകാശപ്പെട്ടിരുന്നു.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക