Image

സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ്‌

Published on 23 January, 2018
സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ്‌


സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ്‌ അശോകന്‍ . ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന കോടതി നിലപാടിനോട്‌ യോജിക്കാനാവില്ലെന്ന്‌ അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ്‌ വച്ച്‌ കൊല്ലമെന്നുണ്ടോ. തന്റെ മകള്‍ക്ക്‌ നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു.

ഇന്നു രാവിലെ, ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്‌ക്കു ഇടപെടനാകില്ലെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന്‌ ഹാദിയ തന്നെ പറഞ്ഞിട്ടുണ്ട്‌. അതു കൊണ്ട്‌ ഹാദിയുടെ വിവാഹകാര്യത്തില്‍ എന്‍ ഐ എ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം ഭര്‍ത്താവ്‌ ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എന്‍ ഐഎയ്‌ക്കു അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണവും രണ്ടും രണ്ടാണ്‌. വിവാഹം റദ്ദാകാനില്ലെന്നും കോടതി വ്യക്തമാക്കിരുന്നു.

ജീവിതവുമായി ബന്ധപ്പെട്ട ഹാദിയുടെ തിരെഞ്ഞടുപ്പിന്റെ നിയമസാധുത ചോദ്യം ചെയാനാവില്ല. ആരോടു കൂടെ ജീവിക്കണമെന്നു ഹാദിയ്‌ക്കു തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക്‌ ഒപ്പം ജീവിക്കണമെന്ന്‌ പ്രായപൂര്‍ത്തിയ സ്‌ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹാദിയയെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി കേസ്‌ ഫെബ്രുവരി 22 ലേക്ക്‌ മാറ്റി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക