Image

ഇന്ത്യ ചൈനയെ കടത്തി വെട്ടുമെന്ന്‌ ഐ. എം. എഫ്‌

Published on 23 January, 2018
ഇന്ത്യ ചൈനയെ കടത്തി വെട്ടുമെന്ന്‌ ഐ. എം. എഫ്‌


2018 ല്‍ ഇന്ത്യ ചൈനയെ കടത്തി വെട്ടി സാമ്പത്തിക രംഗത്തു വന്‍ കുതിപ്പ്‌ നേടുമെന്ന്‌ ഐ എം. എഫ്‌. ചൈന 6 .8 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ നടപ്പ്‌ വര്‍ഷം ഇന്ത്യ 7 .4 ശതമാനം വളര്‍ച്ച നേടുമെന്ന്‌ ഐ എം. എഫ്‌ മാനേജിങ്‌ ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലെഗാര്‍ഡ്‌ പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്നത്‌ ഇന്ത്യയായിരിക്കുമെന്ന്‌ അവര്‍ പറഞ്ഞു. 2019ല്‍ 7 .8 ശതമാനം വളര്‍ച്ച നേടുമെന്നും ഐ എം. എഫ്‌ പ്രോജക്ട്‌ ചെയ്യുന്നു.


ആഗോള തലത്തില്‍ സാമ്പത്തിക രംഗത്‌ ഈ വര്‍ഷവും അടുത്ത വര്‍ഷവും 3 .9 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന്‌ ദാവോസില്‍ ലോക ഇക്കണോമിക്‌ ഫോറം വേദിയില്‍ അവര്‍ വ്യക്തമാക്കി.
ആഗോള നിക്ഷേപ രംഗത്‌ ഈ വര്‍ഷം ഇന്ത്യ ലോകത്‌ അഞ്ചാം സ്ഥാനത്താകും. 2017 ല്‍ ഏഴാം സ്ഥാനത്തായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക