Image

അല്‍ ഐന്‍ മൃഗശാലയില്‍ കാണ്ടാമൃഗക്കുഞ്ഞ്‌ പിറന്നു

Published on 15 March, 2012
അല്‍ ഐന്‍ മൃഗശാലയില്‍ കാണ്ടാമൃഗക്കുഞ്ഞ്‌ പിറന്നു
അല്‍ഐന്‍: അല്‍ഐന്‍ മൃഗശാലയില്‍ ആഫ്രിക്കന്‍ കാണ്ടാമൃഗക്കുഞ്ഞ്‌ പിറന്നു. വെളുത്ത നിറത്തിലുള്ള സതേണ്‍ കാണ്ടാമൃഗക്കുഞ്ഞാണ്‌ ജനിച്ചത്‌. മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക്‌ കാണാനാകുംവിധം പ്രദര്‍ശിപ്പിക്കുന്നതിന്‌ മുന്‍പ്‌ കുഞ്ഞ്‌ അമ്മയോടൊപ്പം മൃഗഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.

ആന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൃഗവും മനുഷ്യരുമായി ഇടപെഴകാന്‍ അനുയോജ്യമായതുമാണ്‌ ആഫ്രിക്കന്‍ കാണ്ടാമൃഗം. കൂടാതെ, മണിക്കൂറില്‍ 50 കി.മീറ്റര്‍ വേഗത്തില്‍ ഓടാനും ഇവയ്‌ക്ക്‌ കഴിവുണ്ട്‌്‌. മൃഗശാലയിലെ ആഫ്രിക്കന്‍ മൃഗങ്ങക്കൂട്ടങ്ങളില്‍ ഒരു മുതല്‍ക്കൂട്ടാണ്‌ കാണ്ടാമൃഗക്കുഞ്ഞെന്ന്‌ ലൈഫ്‌ സയന്‍സ്‌ ആന്‍ഡ്‌ എജുക്കേഷന്‍ ആക്‌ടിങ്‌ ഡയറക്‌ടര്‍ മുനാ അല്‍ ദാഹിരി പറഞ്ഞു. തണുത്ത കാലാവസ്‌ഥ മാറുന്നതു വരെ കുഞ്ഞിനെ അമ്മയോടൊപ്പം നിര്‍ത്തും. സതേണ്‍ വെളുത്ത കാണ്ടാമൃഗങ്ങളില്‍ 98.5 ശതമാനവും ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക