Image

എം.ജി ശ്രീകുമാറിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു

Published on 23 January, 2018
 എം.ജി ശ്രീകുമാറിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു
കൊച്ചി: കായല്‍ കയ്യേറി വീട്‌ നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു. ഇന്നലെ രണ്ട്‌ മണിക്കൂറോളമാണ്‌ വിജിലന്‍സ്‌ സംഘം എം.ജി ശ്രീകുമാറിനെ ചോദ്യം ചെയ്‌തത്‌. ബോള്‍ഗാട്ടി കായല്‍ തീരത്തോട്‌ ചേര്‍ന്നാണ്‌ എം.ജി ശ്രീകുമാറിന്റെ വീട്‌. 

തീരദേശ നിര്‍മ്മാണ നിയന്ത്രണ നിയമത്തിന്‌ വിരുദ്ധമായാണ്‌ വീട്‌ നിര്‍മ്മാണമെന്നാണ്‌ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌.

അടുത്ത മാസം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കും. ഇതിന്‌ മുന്നോടിയായാണ്‌ ശ്രീകുമാറിനെ ചോദ്യം ചെയ്‌തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക