Image

മൂന്നു വയസുകാരിയെ രക്ഷിക്കാന്‍ 'സ്‌പൈഡര്‍മാനായി' ഒരു വ്യാപാരി

Published on 23 January, 2018
മൂന്നു വയസുകാരിയെ രക്ഷിക്കാന്‍ 'സ്‌പൈഡര്‍മാനായി' ഒരു വ്യാപാരി
ബെയ്ജിങ്: കെട്ടിട സമുച്ചയത്തിന്റെ നാലാം നിലയിലെ ജനലിലൂടെ താഴേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ സ്‌പൈഡര്‍മാന്റെ സാഹസികതയുമായി ഒരു വ്യാപാരി രംഗത്തിറങ്ങി

വീടിന്റെ ജനലിലൂടെ താഴെ വീണകുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്

ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. നാലാം നിലയിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരി ജനലിലൂടെ താഴെ വീഴുകയായിരുന്നു. എന്നാല്‍, ഇത് വീട്ടിലുള്ളവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

താഴത്തെ നിലയുടെ മേല്‍കുരയില്‍ വീണ കരഞ്ഞ കുട്ടിയെ സമീപത്തെ വ്യാപാരിയാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ അയാള്‍ ഭിത്തിയിലൂടെ വലിഞ്ഞ് കയറി കുട്ടിയുടെ അടുത്ത് എത്തുകയായിരുന്നു. കുട്ടിയെ അദ്ദേഹം എടുത്ത് ഉയര്‍ത്തുന്നത് കണ്ടയുടന്‍ പെറ്റ് ഷോപ്പ് നടത്തുന്ന വ്യക്തിയും സഹായത്തിനെത്തുകയായിരുന്നു

അതിസാഹസികമായി കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിസിടിവി പ്ലസ് ആണ് പുറത്ത് വിട്ടത്. തുടര്‍ന്ന് ഇത് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക