Image

ബ്രിട്ടീഷ് വിസയ്ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും തിരുവനന്തപുരത്തും സൗകര്യം

Published on 23 January, 2018
ബ്രിട്ടീഷ് വിസയ്ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും തിരുവനന്തപുരത്തും സൗകര്യം

തിരുവനന്തപുരം: ബ്രിട്ടനിലേക്കുള്ള വിസ തേടുന്നവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ മാസത്തിലൊരിക്കില്‍ തിരുവനന്തപുരത്ത് സൗകര്യമൊരുങ്ങി. നേരത്തെ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. മാസത്തിലൊരിക്കലാണെങ്കിലും തിരുവനന്തപുരത്ത് സെന്റര്‍ തുടങ്ങാനുള്ള യുകെ വിസ ആന്‍ഡ് ഇമിഗ്രേഷന്‍ തീരുമാനം മലയാളികള്‍ക്ക് സൗകര്യപ്രദവും വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതുമാണ്.

തിരുവനന്തപുരത്തെ വിസ കേന്ദ്രം തെരഞ്ഞെടുക്കാന്‍ വിഎഫ്എസ് ഗ്ലോബലിന്റെ ടെംപററി എന്റോള്‍മെന്റ് ലൊക്കേഷന്‍ സംവിധാനം ഉപയോഗിക്കാം. ഇവിടത്തെ സേവനം ഉപയോഗിക്കാന്‍ വിസ ഫീസിനു പുറമെ 4566 രൂപ അധികമായി നല്‍കണമെന്നതു മാത്രമാണ് ബുദ്ധിമുട്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നുവരെ സെന്റര്‍ പ്രവര്‍ത്തിക്കും. ടയര്‍4 സ്റ്റുഡന്റ് ആപ്ലിക്കേഷന്‍ പ്രൊഷണല്‍ സ്റ്റാഫ് ഒഴികെയുള്ള എല്ലാത്തരം വിസ അപേക്ഷകളും ഇവിടെ പരിഗണിക്കും. 

അപേക്ഷകള്‍ പരിശോധിക്കുന്നതിന് മലയാളികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യക്തികള്‍ക്കും കോര്‍പറേറ്റ് ടൂര്‍ സംഘങ്ങള്‍ക്കും സിനിമ, കലാപരിപാടികള്‍ക്കുള്ള സംഘങ്ങള്‍ക്കും ഇവിടെ വിസയ്ക്ക് അപേക്ഷിക്കാം.

വിലാസം: ടി.സി. 2/24083, ഫസ്റ്റ് ഫ്‌ളോര്‍, ഏഷ്യാറ്റിക് ബിസിനസ് സെന്റര്‍, ആറ്റിന്‍കുഴി, കഴക്കൂട്ടം, തിരുവന്തപുരം695581.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക