Image

ഹെല്‍പ്‌ലൈന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈത്തിന്റ പതിമൂന്നാമത് വാര്‍ഷിക പൊതുയോഗം

Published on 23 January, 2018
ഹെല്‍പ്‌ലൈന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈത്തിന്റ പതിമൂന്നാമത് വാര്‍ഷിക പൊതുയോഗം

കുവൈത്ത്: ഹെല്‍പ്‌ലൈന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈത്തിന്റെ പതിമൂന്നാമത് വാര്‍ഷിക പൊതുയോഗം ഹൈഡൈന്‍ ഓഡിറ്റോറിയം അബ്ബാസിയയില്‍ വച്ചു നടന്നു. യോഗത്തില്‍ തങ്ങളുടെ അംഗമായിരുന്ന അകാലത്തില്‍ പൊലിഞ്ഞ സജു ഡാനിയലിന്റെ ഓര്‍മയില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട് യോഗം ആരംഭിച്ചു.

പതിനാറു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരികെ പോകുന്ന സംഘടനയുടെ സ്ഥാപക അംഗവുമായ റോജി അലക്‌സിനും കുടുംബത്തിനും യാത്ര അയപ്പും ഈ യോഗത്തില്‍ നല്‍കുക ഉണ്ടായി പിന്നീട് സംഘടനയുടെ കഴിഞ്ഞതും ഭാവി പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയും നടത്തുകയുണ്ടായി.തുടര്‍ന്ന് 2018 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

രക്ഷാധികാരി ഉണ്ണികൃഷ്ണന്‍, മംഗളന്‍(പ്രസിഡന്റ്), ജിജില്‍ മാത്യു(ജനറല്‍ സെക്രട്ടറി), , ജോജി വര്‍ഗീസ് (ട്രഷറര്‍), , കവിത വിനീഷ് (വനിത ചെയര്‍പേഴ്‌സണ്‍), അരവിന്ദാക്ഷന്‍ പിള്ള(വൈസ് പ്രസിഡന്റ)്, മാത്യൂസ് പി. ചെറിയാന്‍ (ജോയിന്‍ സെക്രടറി) , എബിന്‍ ഐസക്(ജോയിന്‍ ട്രഷറര്‍) ജോണ്‍ സേവ്യര്‍, ജെയ്‌സണ്‍ ജോര്‍ജ്, ബിജുഗോപാല്‍ ടി.കെ, അനു ആന്റണി, ജോസ് കുഞ്ഞുമോന്‍, വിനീഷ് വാസുദേവന്‍, ഉണ്ണി വര്‍ഗീസ്, ചെറിയാന്‍ മാമ്മന്‍, ശ്രജോബി കുര്യാക്കോസ്, ജോബി വര്‍ഗീസ്, സക്കീര്‍(എക്‌സികുട്ടീവ് അംഗങ്ങളള്‍), വിപിന്‍സണ്‍(ഓഡിറ്റര്‍), റിജോ വര്‍ഗീസ്(സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവരെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക