Image

ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഫെബ്രുവരി 2ന്

Published on 23 January, 2018
ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഫെബ്രുവരി 2ന്

കുവൈത്ത്: ഒരിക്കല്‍ കൂടി പ്രവാസ ഭൂമിയായ കുവൈത്തിന്റെ മണ്ണില്‍ ഇതിഹാസങ്ങളുടെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തുകൊണ്ട് ചെട്ടികുളങ്ങര 'അമ്മ സേവാ സമതി തുടര്‍ച്ചായി മൂന്നാമത് വര്‍ഷം ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം കൊണ്ടാടുന്നു. ഓണാട്ടുകര ഫെസ്റ്റ് 2018 ഫെബ്രുവരി 2ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 7 വരെ കുവൈത്തിലെ അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ കുവൈത്തിലെ വിവിധ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കുന്നു താനവട്ടങ്ങളുടെ തന്പുരാന്‍ വിജയരാഘവക്കുറുപ്പും സംഘവവും അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടുകള്‍ക്ക് കുവൈത്ത് ശ്രീ ഭദ്രാ കുത്തിയോട്ട സമിതിയിലെ കര്‍മധീരരായ യുവാക്കള്‍ ചുവടുവയ്ക്കുന്നു . 

ഓണാട്ടുകരയുടെ ഗായകന്‍ കായംകുളം ബാബുവിന്റെയും സംഘത്തിന്റെയും ഭക്തിഗാനസുധയ്ക്ക് ശേഷം ആര്‍പ്പുവിളികളുടെയും താലപ്പോലികളുടെയും അകന്പടിയോടെ പതിമൂന്ന് കരകളുടെയും കുതിരയും, തേരും, ഹനുമാനും, ഭീമനും കെട്ടുകാഴ്ചകള്‍ക്കൊപ്പം പഞ്ചാരിമേളവും തായമ്പകയും ഒരുക്കിക്കൊണ്ട് അമ്മയുടെ മക്കള്‍ പരന്പരാഗതമായ രീതിയില്‍ കുതിരമൂട്ടില്‍ കഞ്ഞിസദ്യയും ഒരുക്കുന്നു. എല്ലാ ഭക്ത ജനങ്ങളെയും അമ്മയുടെ നാമത്തില്‍ സ്വാഗതം ചെയുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : അനില്‍ 99068736 , പ്രമോദ് 98007684, ഹനീഷ് 66610405, ജ്യോതിരാജ് 98752200 .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക