Image

മമ്മൂട്ടിയും 50 കലാകാരന്‍മാരും പങ്കെടുക്കുന്ന അവാര്‍ഡ്‌ നൈറ്റ്‌ ഏപ്രില്‍ 13ന്‌ ദോഹയില്‍

Published on 15 March, 2012
മമ്മൂട്ടിയും 50 കലാകാരന്‍മാരും പങ്കെടുക്കുന്ന അവാര്‍ഡ്‌ നൈറ്റ്‌ ഏപ്രില്‍ 13ന്‌ ദോഹയില്‍
ദോഹ: ആര്‍ഗോണ്‍ ഗ്‌ളോബലും ദോഹ സ്‌റ്റേജും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന സഫാരി എ.ജി വിഷന്‍ അവാര്‍ഡ്‌ നൈറ്റ്‌ 2012ഉം കലാമേളയും അടുത്തമാസം 13ന്‌ വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ അല്‍ അഹ്ലി സ്‌റ്റേഡിയത്തില്‍ നടക്കും. നടന്‍ മമ്മൂട്ടിക്ക്‌ പുറമെ ചലച്ചിത്ര, സംഗീത, നൃത്തരംഗങ്ങളില്‍ നിന്നായി 50ഓളം കലാകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
13 വര്‍ഷത്തിന്‌ ശേഷം ഇതാദ്യമായാണ്‌ മമ്മൂട്ടി ദോഹയിലെത്തുന്നതെന്നും സംഗീതത്തിനും നൃത്തത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി തികച്ചും വ്യത്യസ്‌തമായ പരിപാടിയയാണ്‌ ദോഹയിലെ കലാസ്‌നേഹികള്‍ക്കായി അണിയിച്ചൊരുക്കുന്നതെന്നും ആര്‍ഗോണ്‍ ഗ്‌ളോബല്‍ സി.ഇ.ഒ അബ്ദുല്‍ഗഫൂര്‍ പറഞ്ഞു.

ചടങ്ങില്‍ മമ്മൂട്ടിയെ ആദരിക്കുന്നതിനൊപ്പം കലാപരിപാടികളിലും അദ്ദേഹത്തിന്‍െറ സാന്നിധ്യമുണ്ടാകും. ചലച്ചിത്രതാരങ്ങളായ സിദ്ദീഖ്‌, മനോജ്‌ കെ. ജയന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഉണ്ണി മുകുന്ദന്‍, അംബിക, റോമ, അനന്യ, ഭാമ, മിത്ര കുര്യന്‍, കല്‍പന, കോട്ടയം നസീര്‍, ഗിന്നസ്‌ പക്രു, ഷംന കാസിം പിന്നണിഗായകരായ അഫ്‌സല്‍, റിമി ടോമി, സ്വര്‍ണ ജോര്‍ജ്‌, മിമിക്രി താരങ്ങളായ നെല്‍സണ്‍, ഉല്ലാസ്‌, നോബി, മൈലാഞ്ചി വിജയി ആസിഫ്‌ തുടങ്ങിയവരാണ്‌ പരിപാടിയില്‍ പങ്കെടുക്കുന്നത്‌.

ചലച്ചിത്രസംവിധായകരായ പ്രമോദ്‌, പപ്പന്‍ കൂട്ടുകെട്ട്‌ രൂപകല്‍പ്പന ചെയ്യുന്ന പരിപാടിയുടെ സംവിധാനം നാദിര്‍ഷയാണ്‌. രഞ്‌ജിനി ഹരിദാസാണ്‌ അവതാരക. 100, 200, 500 എന്നിങ്ങനെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. സഫാരി മാളാണ്‌ പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍.
പത്രസമ്മേളനത്തില്‍ ദോഹ സ്‌റ്റേജ്‌ എം.ഡി എം.വി മുസ്‌തഫ, സംവിധായകരായ പ്രമോദ്‌ പപ്പന്‍, സഫാരി ഗ്രൂപ്പ്‌ എം.ഡി അബൂബക്കര്‍ മാടപ്പാട്ട്‌, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്‍റ്‌ ഹസന്‍ കുഞ്ഞി, ഹൊറൈസണ്‍ മാനര്‍ ഹോട്ടല്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ തോമസ്‌ പുളിമൂട്ടില്‍, ഗ്രീന്‍ പ്രിന്‍റ്‌ എം.ഡി സോളി വര്‍ഗീസ്‌, എം.ആര്‍.എ ബേക്കറി റെസ്‌റ്റോറന്‍റ്‌ എം.ഡി അബ്ദുല്‍ ഗദ്ദാഫി എന്നിവരും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക