Image

മാര്‍ക്കിനു പുതിയ നേതൃത്വം

Published on 23 January, 2018
മാര്‍ക്കിനു പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: ജോസ് അക്കക്കാട്ട് പ്രസിഡന്റായി  മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ  (മാര്‍ക്ക്) പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറ, സെക്രട്ടറിയായി സന്തോഷ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജിജോ ആന്റണി, ട്രഷററായി വിന്‍സെന്റ് ജോണ്‍, ജോയിന്റ് ട്രഷററായി സിബി ജോസഫ് എന്നിവരെയും  ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 

തോമസ് അലക്‌സ്, ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍, ജി.കെ. നായര്‍, എം.എ മാത്യു എന്നിവരായിരിക്കും ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ്.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജൂബ് ഡാനിയേല്‍, ബെന്നി ജോര്‍ജ്,  പൗലോസ് ജോസഫ്, സോണി ജോസ്, എല്‍സി ജൂബ്, റീത്താ മണലില്‍, നിവിന്‍ മാത്യു, രേഖ നായര്‍, സാജന്‍ തോമസ്, മാത്യു വര്‍ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു. സജി മാത്യു ആണ് ഓഡിറ്റര്‍. 

കോങ്കേഴ്‌സിലുള്ള സാഫ്‌റോണ്‍ ഇന്ത്യ റെസ്റ്റോറന്റില്‍ കൂടിയ ജനറല്‍ബോഡി മീറ്റിംഗിലാണ് അസോസിയേഷന്റെ പുതിയ വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.

അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ഇലക്ഷനു വേണ്ട ക്രമീകരണങ്ങള്‍ നടത്തി. തോമസ് അലക്‌സ് ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചു. 
ഡിന്നറോടുകൂടി മീറ്റിംഗ് സമംഗളമായി പര്യവസാനിച്ചു.
മാര്‍ക്കിനു പുതിയ നേതൃത്വം
Join WhatsApp News
സരസന്‍ 2018-01-23 21:45:27
എന്ത് ആണ് അടിച്ചത് , ഹെനസി  ആണല്ലോ നമ്മുടെ ഫ്ലാഗ് ഷിപ്‌ .
യോങ്കെര്സ്  അല്ല മാഷെ  കോങ്ങേരസ് / Congers അവിടെ അല്ലെ നമ്മുടെ  SAFRON 
LIFE & Founding Member 2018-01-24 06:23:17
MARK & HVMA -real one must Join together.
Let Thomas Alex & Innocent Ulahannan initiate the merge. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക