Image

കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്സി ആറ്റുകാല്‍ പൊങ്കാല കൊണ്ടാടുന്നു

Published on 23 January, 2018
കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്സി ആറ്റുകാല്‍ പൊങ്കാല കൊണ്ടാടുന്നു
കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്സി (KHNJ - Kerala Hindus Of New Jersey -Local Chapter of KHNA-Kerala Hindus of North America) ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ദിനമായ മാര്‍ച്ച് 2 നു ന്യു ജേഴ്‌സിയിലെ ചിന്മയ വൃന്ദാവനത്തില്‍ വെച്ചു ആറ്റുകാല്‍ പൊങ്കാല മഹോല്‍സവം കൊണ്ടാടുന്നു. അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്രയും വിപുലമായി ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്.

ലോകത്തിലെ സ്ത്രീകളുടെ മാത്രമായ ഏറ്റവും വലിയ ഉത്സവമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാല തിന്മക്കു മേല്‍ നന്മ നേടിയ വിജയത്തെ പ്രതിനിധാനം ചെയ്യുന്നു.

ന്യൂ ജേഴ്‌സിയിലെ ഹിന്ദു സമൂഹത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്സി (KHNJ - Local Chapter of KHNA) യാണു ആറ്റുകാല്‍ പൊങ്കാല ആദ്യമായി സംഘടിപ്പിക്കുന്നതു.

കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് രേഖാ മേനോന്‍ നേത്രുത്വം നല്‍കുന്ന ഈ ആഘോഷം 2019 ല്‍ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന KHNA ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്റെ മുന്നൊരുക്കം കൂടിയാണ്.

സ്ത്രീ ശാക്തീകരണത്തിനു മലയാളി ഹിന്ദുക്കളുടെ സംഭാവനയായ ആറ്റുകാല്‍ പൊങ്കാല അമേരിക്കയില്‍ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്നതിനു രേഖാ മേനോനു പിന്തുണയുമായി KHNJ യുടെ വനിതാ നേത്രുത്വ നിര സുസ്സജ്ജമായി രംഗത്തുണ്ടു

ഈ പുണ്യമുഹൂര്‍ത്തത്തിന്റെ ഭാഗമാകുവാന്‍ എല്ലാവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

Chinmaya Vrindavan Address : 95 Cranbury Neck Rd, Cranbury, NJ 08512

For more details please contact

Dr. Rekha Menon - (732-841-9258)
Madhu Cheriyedath (848-202-0101)
Maya Menon (908-327-2812)
Ravi Ramachandran (201-315-9146)
Sanjeevkumar (732-306-7406)
കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്സി ആറ്റുകാല്‍ പൊങ്കാല കൊണ്ടാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക