Image

'അതിരപ്പിള്ളിപദ്ധതി'; രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി തുടങ്ങുമെന്ന്‌ മണി

Published on 24 January, 2018
'അതിരപ്പിള്ളിപദ്ധതി'; രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി തുടങ്ങുമെന്ന്‌  മണി
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ വൈദ്യുത മന്ത്രി എം.എം മണി. നിയമസഭയിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി തുടങ്ങാന്‍ കഴിയുമെന്ന്‌ മന്ത്രി പറഞ്ഞു.

ഘടകകക്ഷിയായ സി.പി.ഐ ഉള്‍പ്പെടെ പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ മന്ത്രി മണി പദ്ധതി നടപ്പിലാക്കുമെന്ന്‌ ആവര്‍ത്തിക്കുന്നത്‌. നേരത്തെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പൊതുവേദികളിലും മന്ത്രി തന്റെ നിലപാട്‌ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം സംസ്ഥാനത്ത്‌ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും ഉണ്ടാകില്ലെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍ കരാര്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക