Image

മൂന്നാമത്തെ കാലിതീറ്റ കുംഭകോണത്തിലും ലാലു പ്രസാദ്‌ കുറ്റക്കാരനെന്ന്‌ സിബിഐ പ്രത്യേക കോടതി

Published on 24 January, 2018
മൂന്നാമത്തെ കാലിതീറ്റ കുംഭകോണത്തിലും ലാലു പ്രസാദ്‌ കുറ്റക്കാരനെന്ന്‌ സിബിഐ പ്രത്യേക കോടതി


പാറ്റ്‌ന: മൂന്നാമത്തെ കാലിത്തീറ്റ കുംഭകോണ കേസിലും ആര്‍ ജെ ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ കുറ്റക്കാരനാണെന്ന്‌ സിബിഐ പ്രത്യേക കോടതി. മറ്റൊരു കാലിത്തീറ്റ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ലാലു പ്രസാദിന്‌ കോടതിയുടെ കണ്ടെത്തല്‍ കനത്ത തിരിച്ചടിയായി. മൂന്നാമത്തെ കേസിലെ ശിക്ഷ വ്യാഴാഴ്‌ച വിധിക്കും.

1990കളില്‍ ചൈബസ ട്രഷറിയില്‍ നിന്നും പണം പിന്‍ വലിച്ചത്‌ സംബന്ധിച്ച കേസിലാണിപ്പോള്‍ ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്‌. 7.1 ലക്ഷം രൂപ അനുവദിക്കപ്പെട്ടപ്പോള്‍ ലാലു പ്രസാദ്‌ 33.7 കോടി രൂപയാണ്‌ ട്രഷറിയില്‍ നിന്നും പിന്‍ വലിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക