Image

അസദുദ്ദീന്‍ ഒവൈസിക്ക്‌ നേരെ ഷൂവേറ്‌

Published on 24 January, 2018
അസദുദ്ദീന്‍ ഒവൈസിക്ക്‌ നേരെ ഷൂവേറ്‌

മുംബൈ: ഓള്‍ ഇന്ത്യ മജ്‌ലിസ്‌ ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ്‌ അസദുദ്ദീന്‍ ഒവൈസിക്ക്‌ നേരെ അജ്‌ ഞാതരുടെ ഷൂവേറ്‌. സൗത്ത്‌ മുംബൈയിലെ നാഗ്‌പഡയില്‍ ഒരു റാലിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഒവൈസിക്ക്‌ നേരെ ചെരിപ്പേറ്‌.
മുത്തലാഖ്‌ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച്‌ സംസാരിക്കുമ്‌ബോഴായിരുന്നു  ഷൂവേറ്‌. രാത്രി 9.45നായിരുന്നു സംഭവം.

ജനാധിപത്യ അവകാശങ്ങള്‍ക്കായി താന്‍ ജീവന്‍ നല്‍കാനും തയ്യാറാണെന്ന്‌ തുടര്‍ന്ന്‌ നടത്തിയ പ്രസംഗത്തില്‍ ഒവൈസി പറഞ്ഞു. മുത്തലാഖ്‌ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട്‌ സമൂഹം മൊത്തത്തിലും മുസ്ലീങ്ങള്‍ പ്രത്യേകിച്ചും സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ ഷൂവെറിഞ്ഞയാളെ മഹാത്മ ഗാന്ധിയുടെ ഘാതകരോട്‌ സാദൃശ്യപ്പെടുത്താനും ഒവൈസി തയ്യാറായി. മഹാത്മ ഗാന്ധിയുടേയും ഗോവിന്ദ്‌ പന്‍സരെയുടേയും നരേന്ദ്ര ദബോല്‍ക്കറിന്റേയും ഘാതകരുടെ അനുയായികളാണ്‌ തനിക്ക്‌ നേരെ ഷൂവെറിഞ്ഞതെന്ന്‌ ഒവൈസി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക