Image

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

Published on 24 January, 2018
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
കൊച്ചി: പ്രശസ്‌ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയായ ശ്രീനിവാസനെ ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

നിലവില്‍ ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നാണ്‌ ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചതെന്നും, കൂടുതല്‍ പരിശോധനകള്‍ക്കായാണ്‌ ഐസിയുവിലേക്ക്‌ മാറ്റിയതെന്നും അധികൃതര്‍ വ്യക്തമാക്കി.


അഭിനയത്തില്‍ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്‌ ശ്രീനിവാസന്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലിടം നേടിയ അതുല്യനടന്‍ ഹാസ്യവേഷങ്ങളിലൂടെയാണ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്‌.


രാത്രിയിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ്‌ ശ്രീനിവാസനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന്‌ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്‌.
 കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക