Image

അനുഷ്‌ക നായികയായ ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോ സോങ്‌ പുറത്തുവിട്ടു

Published on 24 January, 2018
 അനുഷ്‌ക നായികയായ ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോ സോങ്‌ പുറത്തുവിട്ടു

ബാഹുബലി താരം അനുഷ്‌ക നായികയായെത്തുന്ന സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോ സോങ്‌ പുറത്തുവിട്ടു. സുചിത്ര രചന നിര്‍വ്വഹിച്ച്‌ ആലപിച്ചിരിയ്‌ക്കുന്ന ഗാനത്തിന്‌ സംഗീതം പകര്‍ന്നിരിയ്‌ക്കുന്നത്‌ എസ്‌ തമനാണ്‌. അശോക്‌ സംവിധാനം ചെയ്യുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ അനുഷ്‌കയ്‌ക്കൊപ്പം മലയാള താരങ്ങളായ ജയറാം, ഉണ്ണിമുകുന്ദന്‍, ആശാ ശരത്‌ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്‌.

തമിഴിലും തെലുങ്കിലും മലയാളത്തിലും ജനുവരി 26ന്‌ ചിത്രം റിലീസ്‌ ചെയ്യും. കേരളത്തില്‍ ചിത്രമെത്തിക്കുന്നത്‌ ബി ഉണ്ണികൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ ഡി ഇല്യൂമിനേഷന്‍സാണ്‌. സഞ്ചല , ബാഗമതി എന്നീ രണ്ടുവേഷത്തിലാണ്‌ ചിത്രത്തില്‍ അനുഷ്‌കയെത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക