Image

അന്വേഷണത്തിന്റെ അറുതികളാണ്‌ പദ്‌മരാജന്റെ ഗന്ധര്‍വനും ക്ലാരയും: ഷിബു ഗോപാലകൃഷ്‌ണന്‍

Published on 24 January, 2018
 അന്വേഷണത്തിന്റെ അറുതികളാണ്‌ പദ്‌മരാജന്റെ  ഗന്ധര്‍വനും ക്ലാരയും: ഷിബു  ഗോപാലകൃഷ്‌ണന്‍


എല്ലാ പെണ്ണും ഒരു ഗന്ധര്‍വനെ തേടുന്നുണ്ട്‌. തന്നിലെ സ്‌ത്രീ അതിന്റെ പരിപൂര്‍ണതയുടെ ഉച്ചകോടികളെ പ്രാപിക്കുന്നതിന്‌ അവളെ പ്രാപ്‌തയാക്കുന്ന ഗന്ധര്‍വ്വന്‍. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന, മറ്റെല്ലാവര്‍ക്കും അരൂപിയായ, അവളുടെ ഗന്ധര്‍വ്വന്‍. അവന്റെ അരികില്‍ അവള്‍ അത്രമേല്‍ ശക്തയും മനോഹരിയും ആവുന്നു. താന്‍ ആരുടെ സാമീപ്യത്തിലാണോ ഏറ്റവും മികച്ച സ്‌ത്രീയായി മാറുന്നത്‌ അതാണ്‌ അവളുടെ ഗന്ധര്‍വ്വന്‍. അത്തരമൊരു പരികല്‌പനയുടെ അമൂര്‍ത്തയായ ആവിഷ്‌കാരവും അന്വേഷണവും ആയിരുന്നു ഗന്ധര്‍വ്വന്‍.

ഗന്ധര്‍വന്റെ എതിര്‍ലിംഗ സാക്ഷാത്‌കാരമാണ്‌ ക്ലാര. എല്ലാ ആണും തേടിക്കൊണ്ടിരിക്കുന്നവള്‍. തന്നിലെ പുരുഷനു മേല്‍ വൈകാരികവും ശാരീരികവുമായ സര്‍വ്വാധിപത്യത്തിന്റെ കൊടിനാട്ടുന്ന ക്ലാര. അവനെ അത്രമേല്‍ ക്ലാര പുരുഷനാക്കുന്നു. പ്രേമത്തിനും ലൈംഗികതയ്‌ക്കും വിവാഹത്തിനും ഇടയില്‍ കാലുതെന്നി പൊള്ളിപ്പൊളിഞ്ഞു പോകാതെ ജീവിതത്തിന്റെ തീവണ്ടിയിലേക്കു തിരികെ കയറുന്ന ക്ലാര. ഒന്നിനെയും നിഷേധിക്കാതെ തലയെടുപ്പോടെ തിരിഞ്ഞുനോക്കി ടാറ്റാ പറയുന്ന ക്ലാര. ക്ലാരയോളം പുരുഷനെ അറിഞ്ഞ പെണ്ണില്ല. സ്‌ത്രീത്വത്തിനു മുന്നിലുള്ള അവന്റെ തോല്‍വികളെ പഠിപ്പിച്ചു കൊടുത്ത പെണ്ണില്ല.

കലര്‍പ്പില്ലാത്ത ആണിനേയും പെണ്ണിനേയും നഗ്‌നതയോളം പോന്ന ഹൃദ്യതയില്‍ കാണിച്ചു തന്നു എന്നതാണ്‌ പദ്‌മരാജന്റെ എക്കാലത്തെയും ഏറ്റവും വലിയ പ്ര
സക്തി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക