Image

മാതാപിതാക്കള്‍ ഒരു ലക്ഷം രൂപക്ക്‌ കുഞ്ഞിനെ വിറ്റു

Published on 24 January, 2018
മാതാപിതാക്കള്‍ ഒരു ലക്ഷം രൂപക്ക്‌ കുഞ്ഞിനെ വിറ്റു

പാലക്കാട്ട്‌ കുരിശേരിയില്‍ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപക്ക്‌ സ്വന്തം കുഞ്ഞിനെ വിറ്റു. പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊള്ളാച്ചിയില്‍ കൊണ്ടുപോയി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. അതേസമയം കുഞ്ഞിനെ നോക്കാന്‍ കഴിവില്ലാത്തതിനാലാണ്‌ കുഞ്ഞിനെ വിറ്റതെന്ന്‌ കുഞ്ഞിന്റെ അമ്മ പോലീസിനോട്‌ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തില്‍ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ കുട്ടിയെ പ്രസവിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതയായതെന്ന്‌ മാതാവ്‌ വ്യക്തമാക്കി.

ഭര്‍തൃ മാതാവാണ്‌ കുഞ്ഞിനെ വില്‍ക്കാന്‍ കൊണ്ടുപോയതും പണം കൈപ്പറ്റിയതും. ഒരു ലക്ഷം രൂപയാണ്‌ വീട്ടില്‍ ഏല്‍പ്പിച്ചതെന്നും എത്ര രൂപയ്‌ക്കാണ്‌ വിറ്റതെന്ന്‌ കൃത്യമായി തനിക്ക്‌ അറിയില്ലെന്നും വീട്ടമ്മ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട അച്ഛനും മുത്തശ്ശിയും ഒളിവിലാണ്‌. ഇവര്‍ക്കെതിരെ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. ഇവരുടെ അഞ്ചാമത്തെ മകളെയാണ്‌ പൊള്ളാച്ചിയില്‍ കൊണ്ടുപോയി വിറ്റത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക