Image

ജര്‍മ്മന്‍ ഇന്റലിജെന്‍സ് മൊബൈല്‍ കോള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 24 January, 2018
ജര്‍മ്മന്‍ ഇന്റലിജെന്‍സ് മൊബൈല്‍ കോള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഇന്റലിജെന്‍സ് ഏജന്‍സി മൊബൈല്‍ കോളുകളുടെ പരിശോധന വര്‍ദ്ധിപ്പിക്കുന്നു. കൂടി വരുന്ന കുറ്റക്യത്യങ്ങളുടെ സാഹചര്യത്തില്‍ ജര്‍മ്മനിയില്‍നിന്ന് വിളിക്കുന്നതം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയിലേക്ക് വരുന്നതുമായ മൊബൈല്‍ കോളുകളുടെ പരിശോധനയില്‍ ആണ് ഈ വര്‍ദ്ധന.

ചില മൊബൈല്‍ കോളുകള്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുമുള്ളതും, ഒരു പ്രധാനപ്പെട്ട സര്‍വേക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുകയാണെന്നും ഈ കോള്‍ വിവരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമെന്നും പറഞ്ഞായിരിക്കും സംഭാഷണം തുടങ്ങുന്നത്. ഇങ്ങനത്തെ കോളുകളിലെ തന്ത്രങ്ങളില്‍ അകപ്പെടാതെ ഇങ്ങോട്ട് വരുന്ന കോള്‍ നമ്പര്‍ ശ്രദ്ധിച്ച് പോലീസിനെ വിവരം അറിയിക്കണമന്ന്  ജര്‍മന്‍ ഇന്റലിജെന്‍സ് വിഭാഗം അഭ്യര്‍ത്ഥിക്കുന്നു.

ജര്‍മ്മന്‍ ഇന്റലിജെന്‍സ് മൊബൈല്‍ കോള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക