Image

ഹാപ്പി ഹസ്ബന്റ്‌സ് മോഷണം; ഹര്‍ജിയില്‍ കോടതി തെളിവെടുക്കും

Published on 15 March, 2012
ഹാപ്പി ഹസ്ബന്റ്‌സ് മോഷണം; ഹര്‍ജിയില്‍ കോടതി തെളിവെടുക്കും
തിരുവനന്തപുരം: 'ഹാപ്പി ഹസ്‌ബെന്റ്‌സ്' എന്ന മലയാള സിനിമ പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാരോപിച്ച് നടന്‍ ജയറാമിനും മറ്റുമെതിരായ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.പി.സുനില്‍ നേരിട്ട് തെളിവെടുക്കും.

ജയറാമിന് പുറമെ നിര്‍മാതാവ് മിലന്‍ ജലീല്‍, സംവിധായകന്‍ സജി സുരേന്ദ്രന്‍, തിരകഥാകൃത്ത് കൃഷ്ണ പുജപ്പുര, അഭിനേതാക്കളായ ജയസൂര്യ, ഭാവന, സംവൃതാ സുനില്‍, റീമാ കലിംഗല്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 'നോ എന്‍ട്രി' എന്ന ഹിന്ദി സിനിമയുടെ തിരക്കഥ പകര്‍പ്പവകാശം നേടാതെ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. തിരുമല സന്തോഷ് ഭവനില്‍ ഡി.ജെ.പോള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9 ന് കോടതി പരിഗണിക്കും.

ഹാപ്പി ഹസ്ബന്റ്‌സ് മോഷണം; ഹര്‍ജിയില്‍ കോടതി തെളിവെടുക്കുംഹാപ്പി ഹസ്ബന്റ്‌സ് മോഷണം; ഹര്‍ജിയില്‍ കോടതി തെളിവെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക