Image

ഗള്‍ഫ് സത്യധാര മാസിക ദേശീയോദ്ഗ്രഥന സമ്മേളനം നാളെ

Published on 25 January, 2018
ഗള്‍ഫ് സത്യധാര മാസിക  ദേശീയോദ്ഗ്രഥന സമ്മേളനം നാളെ
ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചു ഗള്‍ഫ് സത്യധാര മാസിക നടത്തുന്ന ദേശീയോദ്ഗ്രഥന സമ്മേളനം  നാളെ ജനുവരി 26 വെള്ളിയാഴ്ച ദുബായ് അല്‍ ഖിസൈസ്  ക്രസന്റ് സ്‌കൂളില്‍ നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് കലാ പരിപാടികളോടെ തുടക്കമാവുന്ന ചടങ്ങില്‍  മാപ്പിളപ്പാട്ട് , മദ്ഹുന്നബി ഗാന മത്സരങ്ങളും , ബുര്‍ദ മത്സരവും ദഫ് പ്രദര്‍ശനവും നടക്കും. വൈകുന്നേരം 6 മണിക്ക് ആയിരങ്ങള്‍ പങ്കെടുക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സും തുടര്‍ന്ന് 7 മണിക്ക് സാംസ്‌കാരിക പൊതു സമ്മേളനവും നടക്കും.പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍  അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അഡ്വ. എന്‍.ശംസുദ്ധീന്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും . സയ്യിദ് ഹമീദ് കോയമ്മ തങ്ങള്‍ ( സുന്നി സെന്റര്‍ ) , ഇബ്രാഹിം എളേറ്റില്‍ ( മിഡില്‍ ഈസ്റ്റ് ചന്ദ്രിക), പി കെ അന്‍വര്‍ നഹ( ദുബൈ കെ എം സി സി ), ഫാദര്‍ ജോജി കുര്യന്‍ തോമസ് (സെന്റ് ഗ്രീഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഷാര്‍ജ), ഷാബു കിളിത്തട്ടില്‍( ഹിറ്റ് എഫ് എം റേഡിയോ), സുഭാഷ് ദാസ്(യുവ കലാ സാഹിതി),ഐപ്പ് വള്ളിക്കാട്(മാതൃഭൂമി ചാനല്‍) ,രതീഷ് ഇരട്ടപ്പുഴ(ഇന്‍കാസ്), മിദ്‌ലാജ് റഹ്മാനി(സത്യധാര)ഷൗക്കത്തലി ഹുദവി, സയ്യിദ് ശുഐബ് തങ്ങള്‍, ഹുസൈന്‍ ദാരിമി  തുടങ്ങി മത സാമൂഹ്യ സാംസ്‌കാരിക മാധ്യമ  രംഗത്തെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക