• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

കാവല്‍ക്കാര്‍ (ജോസ് ചെരിപുറം)

SAHITHYAM 25-Jan-2018
All the world’s a stage, and all the men and women merely players: they have their exits and their entrances; and one man in his time plays many parts, (One of them being the all time guardian of God’s garden – Jose Cheripuram) his acts being seven ages. William Shakespeare.

ദൈവത്തിന്‍ പൂന്തോട്ടം
എത്ര മനോഹരം
വൈവിധ്യമാര്‍ന്ന പൂക്കളാല്‍
മനോഹരം
നിത്യവും സര്‍വ്വേശ്വരന്‍
തൊട്ടുതലോടി
പുഷ്ടിയായി പരിപാലിക്കുന്നു
തന്‍ സ്രുഷ്ടികളെ
സ്വര്‍ഗീയ പൂജക്കായ്
അള്‍ത്താരയൊരുക്കുവാന്‍
നറുമലരുകള്‍ തേടി
നാഥനെത്തുമ്പോള്‍
തിരിക്ല് നല്‍കീടേണം
ഒട്ടുമേ മടിക്കാതെ-
നാം വെറും കാവല്‍ക്കാരല്ലോ,
തോട്ടം സൂക്ഷിപ്പുകാര്‍ മാത്രം

***************
Read More
Facebook Comments
Comments.
ദൈവത്തിനുമുണ്ട് മോഹങ്ങൾ
2018-01-25 19:40:04
മോഹം ഉണ്ടെനിക്കൊരു പെണ്ണുമൊത്ത് 
പൂന്തോപ്പിൽ ചുറ്റി കറങ്ങിടുവാൻ 
എന്തുചെയ്യാം നിങ്ങളെന്നെ ദൈവമാക്കി 
പെണ്ണിനെ എന്നിൽ നിന്നകറ്റി മാറ്റി 
അവളുടെ സൗന്ദര്യം ആസ്വദിച്ചാൽ 
അവളെ എങ്ങാനും തോട്ടുപോയാൽ 
കൊടിയൊരു പാപിയായി എന്നെ മാറ്റും 
സെക്സ്ഷ്വൽ ഹരാസ്മെന്റാക്കി മാറ്റും 
പാവം ആ ട്രംപിനെ ഒന്നു നോക്ക് 
പെണ്ണുങ്ങളെ അവന് ജീവനല്ലേ 
ഒന്നൊരു പെണ്ണിനെ ഹഗ്ഗ് ചെയ്യതാൽ 
അതിനെ പീഡനം ആക്കി മാറ്റും 
പെണ്ണുങ്ങളും പൂക്കളും ഒന്നു തന്നെ 
പഞ്ഞിപോലവർ മൃദുലമല്ലേ 
നിറമുള്ള സാരികൾ മാറ്റി നോക്കിൻ 
അവർക്കൊക്കെ ഒരു നിറം തന്നെയാത്രെ 
ആടിനെ കാക്കുവോർ അതിൻ പാൽ കുടിപ്പാൻ 
യേശു പറഞ്ഞത് മറന്നു പോയോ  
നാഥനെത്തുമ്പോൾ' നീ തിന്നതിന്റെ 
ബാക്കി കൊടുത്താലും 'ഓക്കേ' തന്നെ
എന്നെ നീ ദൈവമാക്കി മാറ്റി 
ഒറ്റയ്ക്ക് തിന്നാൻ നോക്കിടേണ്ട 
നിനക്കുള്ളത് നീ എടുത്ത് 
എനിക്കുള്ളത് തന്നിടുക 
കണക്കിനെ ചൊല്ലി നമ്മൾ തമ്മിൽ 
കശപിശ വെറുതെ കൂടെടേണ്ട
 മോഹം ഉണ്ടെനിക്കൊരു പെണ്ണുമൊത്ത് 
പൂന്തോപ്പിൽ ചുറ്റി കറങ്ങിടുവാൻ 
എന്തുചെയ്യാം നിങ്ങളെന്നെ ദൈവമാക്കി 
പെണ്ണിനെ എന്നിൽ നിന്നകറ്റി മാറ്റി   

ആദം നിന്നെ വിളിക്കുന്നു
2018-01-25 17:15:31
കല്യാണം കഴിയ്ക്കാത്ത ദൈവത്തിന് 
നമ്മുടെ കാര്യം എന്തറിയാം?
പണ്ട് ഹവ്വായും ഞാനും ഒത്ത് 
ഏതൻ തോട്ടത്തിൽ ചുറ്റിടുമ്പോൾ 
ദൈവത്തെ കാവലിനായി നിറുത്തി 
പൂക്കളിൻ സൗന്ദര്യം ആസ്വദിച്ചു 
നഗ്നരായി ഞങ്ങളോടി കളിച്ചിടുമ്പോൾ 
ദൈവം കാട്ടിലിരുന്നൊളിഞ്ഞു നോക്കി 
ഞങ്ങൾ ദൈവത്തെ കണ്ട നേരം 
ദൈവത്തിൻ മുഖം വളിച്ചുപോയി 
അന്ന് ഞങ്ങൾ ദൈവത്തെ പുറത്തു തള്ളി 
അല്ല ' യു ആർ ഫയേർഡ് ' എന്ന് ചൊല്ലി 
പുറത്താക്കി ദൈവത്തെ ഏതൻ തോട്ടത്തീന്ന് 
അന്നു തൊട്ടു ദൈവം കള്ളകഥ പരത്തി 
ഞങ്ങളെയാ ദൈവം പുറത്താക്കിയെന്ന് 
വിശ്വാസം ഇല്ലാതെ കാവൽക്കാരെ 
ജോലിക്ക് വയ്ക്കല്ലേ ജോസ് ചെരിപുരമേ 
വല്ല്യാപ്പനല്ലേ ഞാൻ നിന്റെയെല്ലാം 
പറയുന്ന കേട്ടാൽ നിനക്കു കൊള്ളാം
ആസ്വാദിച്ചോളൂ വ്യത്യസ്ത  പൂക്കെളെല്ലാം 
പൂക്കലക്കും നമ്മൾക്കും നാളെ വന്നില്ലേലോ ?
ദൈവം
2018-01-25 13:59:40
ഞാനല്ല നിങ്ങളെ സൃഷ്‌ടിച്ചത്‌ 
നിങ്ങളല്ലേ എന്നെ സൃഷ്ടിച്ചത് 
നിങ്ങടെ താളത്തിനൊത്ത് തുള്ളാൻ  
ദൈവങ്ങളെ നിങ്ങൾ പടച്ചിടുന്നു 
വർണ്ണ വൈജാത്യങ്ങൾ തീർത്തതെല്ലാം 
നിങ്ങടെ കുത്തിതിരിപ്പു തന്നെ 
ധവള വർണ്ണങ്ങളിൽ ഒളിഞ്ഞു നോക്കി 
പലവിധ വർണ്ണങ്ങൾ കണ്ടെത്തി നിങ്ങൾ 
തിരിച്ചു നരരെ കറുമ്പനും വെളുമ്പനുമായി 
ഇല്ലാത്ത ഗുലുമാലു തീർത്തു നിങ്ങൾ 
ആരുടേം കാവൽക്കാരല്ല നിങ്ങൾ 
നിങ്ങൾ നിങ്ങളെ കാത്തിടുക 
വെറുതെ പൂക്കൾ ഇറുത്തിടല്ലേ 
അവ നിങ്ങടെ കണ്ണിന് കുളുർമ്മയല്ലേ ?
എന്നെ ഒന്നങ്ങു വിട്ടയക്കൂ 
ഞാനും ആസ്വദിക്കട്ടീ പ്രകൃതിയൊന്ന് 
Amerikkan Mollaakka
2018-01-25 09:54:24
ജോസേ ഇജ്ജ് ഞമ്മക്ക് ഇസ്റ്റമുള്ള എയ്തതുകാരനാണ്. ഇജ്ജ് എന്തിനാ ഒരു നായെന്റെ പടം കവിതക്ക്  കൊടുത്തത്. ഒരു നിലക്ക് ശരിയാണ്.  മനുസ്സൻ
ഇപ്പോൾ നായേനേക്കാൾ ചീത്തയാണ്.  കാവൽക്കാർ കട്ട് തിന്നുമ്പോൾ ലോകം കീയ്മേൽ മറയും. ഇജ്ജ് തമാശ കഥയുമായി വാ. കവിത ഞമ്മക്ക്
അത്രക്കങ്ങട് ദഹിക്കില്ലാന്നു.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
വസന്തം വരവായി(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
സുധിര്‍ പണിക്കവിട്ടില്‍ എന്ന ഭാവഗായകന്‍ (സാംസി കൊടുമണ്‍)
ബാല്യവിലാപങ്ങള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്)
ബോറിസ് പാസ്റ്റര്‍ നാക്ക് ചരിത്രത്തോടൊപ്പം നടന്ന ആള്‍ (ഡോ. സലീമ അബ്ദുള്‍ ഹമീദ്)
സിറ്റിസണ്‍ (ചെറുകഥ-അനിലാല്‍ ശ്രീനിവാസന്‍)
ഇടത്താവളങ്ങള്‍ (ആര്‍. പഴുവില്‍ , ന്യൂ ജേഴ്സി)
വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍ (നവീന സുഭാഷ്)
പതിമൂന്നു ഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൌസെര്‍ (വിവര്‍ത്തനം അവസാന ഭാഗം: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
സാഹിത്യത്തിലെ ആഗോളവല്‍ക്കരണം (നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
ഫൊക്കാന 2018 സുവനീര്‍ "മണിമുഴക്കം" അണിഞ്ഞൊരുങ്ങുന്നു; കൃതികള്‍ ക്ഷണിക്കുന്നു
പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത്(ഭാഗം:2)-ഡോ.നന്ദകുമാര്‍ ചാണയില്‍
പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത് .(ഭാഗം:1) -ഡോ.നന്ദകുമാര്‍ ചാണയില്‍
പതിമൂന്നുഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 5: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-6: ഏബ്രഹാം തെക്കേമുറി)
ജീവിതയാത്ര- (കവിത-ഡോ.ഈ.എം.പൂമൊട്ടില്‍)
വിഷുപ്പക്ഷി പാടുമ്പോള്‍.... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പതിമൂന്നു ഭാര്യമാര്‍ (സ്റ്റീവെന്‍ മില്‍ഹൗസെര്‍- വിവര്‍ത്തനം -4: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
വേര്‍പാടിന്റെ അഞ്ചു നൊമ്പര വര്‍ഷങ്ങള്‍ (സരോജ വര്‍ഗീസ്)
വരൂ കിളിമകളെ തുഞ്ചന്‍പറമ്പിലേക്ക് (മുന്‍കാലരചന -കവിത: ജോസഫ് നമ്പിമഠം)
പതിമൂന്നു ഭാര്യമാര്‍ - സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 3: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM