Image

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സൈക്കിള്‍ സമ്മാനം

Published on 25 January, 2018
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സൈക്കിള്‍ സമ്മാനം

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനമായി റേസിംഗ് സൈക്കിള്‍. മൂന്നു തവണ ലോക സൈക്ലിംഗ് ചാന്പ്യനായ പീറ്റര്‍ സാഗനാണ് വത്തിക്കാനിലെത്തി സമ്മാനം കൈമാറിയത്. 

പേപ്പല്‍ നിറങ്ങളായ വെള്ളയും മഞ്ഞയുമാണ് സൈക്കിളിനു നിറം നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിസ്‌കോ എന്ന് ഇതില്‍ എഴുതിചേര്‍ത്തിട്ടുണ്ട്. മാര്‍പാപ്പയ്ക്കു സമ്മാനിക്കാനായി കസ്റ്റമൈസ് ചെയ്‌തെടുത്തതാണിത്. ലോക ചാന്പ്യനായപ്പോള്‍ ധരിച്ചിരുന്ന ജഴ്‌സിയും സാഗന്‍ ഒപ്പിട്ടു നല്‍കി. 

2015 ലെ യുഎസ് സന്ദര്‍ശനവേളയില്‍ ഫിലഡല്‍ഫിയയില്‍വച്ചും മാര്‍പാപ്പയ്ക്ക് സൈക്കിള്‍ സമ്മാനമായി ലഭിച്ചിരുന്നു. നേരത്തെ ലഭിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കളും ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാറുമെല്ലാം ലേലം ചെയ്ത്, അതില്‍ നിന്നു കിട്ടിയ പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് മാര്‍പാപ്പ ചെയ്തിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക