Image

മരുന്നടിച്ചു, 12 ഒട്ടകങ്ങള്‍ക്കു സൗന്ദര്യ മത്സരത്തില്‍ വിലക്ക് !

Published on 25 January, 2018
മരുന്നടിച്ചു, 12 ഒട്ടകങ്ങള്‍ക്കു സൗന്ദര്യ മത്സരത്തില്‍ വിലക്ക് !

റിയാദ്: സൗദിയില്‍ ആരംഭിച്ച ഒട്ടകങ്ങളുടെ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു 12 ഒട്ടകങ്ങളെ വിലക്കി. ഒട്ടകങ്ങളുടെ രൂപഭംഗി കൂട്ടാനായി ബോട്ടോക്‌സ് എന്ന മരുന്നു പ്രയോഗിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ചുളിവുകളും മറ്റും കുറയ്ക്കാന്‍ കഴിയുന്ന ബോട്ടോക്‌സ് അമിത ഡോസില്‍ മാരകവിഷവസ്തുവാണ്.

റിയാദിനു സമീപം ആരംഭിച്ച 28 ദിവസത്തെ കിംഗ് അബ്ദുള്‍അസീസ് കാമല്‍ ഫെസ്റ്റിവല്‍ കാണാന്‍ നിരവധി ടൂറിസ്റ്റുകള്‍ എത്തുന്നു. മൊത്തം 570 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഫെസ്റ്റിവലായതിനാല്‍ തങ്ങളുടെ ഒട്ടകങ്ങളെ വിജയിപ്പിക്കാന്‍ ഉടമസ്ഥര്‍ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം സൗന്ദര്യമത്സരം സംബന്ധിച്ച നിര്‍ദേശങ്ങളുള്ള പ്രത്യേക ഹാന്‍ഡ് ബുക്ക് പുറത്തിറക്കിയിരുന്നു. അതനുസരിച്ച് ഒട്ടകങ്ങള്‍ക്കു ചായം തേക്കുന്നതും കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ചു രൂപമാറ്റം വരുത്തുന്നതും മരുന്നു നല്‍കുന്നതും വലക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക