Image

വിജയകാന്തിന്റെ പുത്രന്റെ ആക്ഷന്‍ എന്റര്‍ടെയിനര്‍- 'മധുരവീരന്‍'

Published on 26 January, 2018
വിജയകാന്തിന്റെ പുത്രന്റെ ആക്ഷന്‍ എന്റര്‍ടെയിനര്‍- 'മധുരവീരന്‍'

ചെന്നൈ :നടന്‍ വിജയകാന്തിന്റെ പുത്രന്‍ ഷണ്‍മുഖ പാണ്ഡ്യന്റെ ആക്ഷന്‍ എന്റര്‍ടെയിനര്‍ മധുരവീരന്‍  ഫെബ്രുവരി 2ന്‌ ലോകമെമ്പാടും പ്രദര്‌ശനത്തിനെത്തുന്നു.

തമിഴ്‌ നാട്ടിലെ സമകാലിക സാമൂഹിക രാഷ്ട്രീയ വിവാദ വിഷയമായ ജല്ലിക്കട്ടിനെ ആസ്‌പദമാക്കി ദൃശ്യവല്‍ക്കപ്പെട്ടിരിയ്‌ക്കുന്ന മധുരവീരന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌ പ്രശസ്‌ത ഛായാഗ്രാഹകന്‍ പി.ജി.മുത്തയ്യയാണ്‌.

മലയാളിയായ കാജല്‍ , മീനാക്ഷി എന്ന പേരില്‍ ഈ ചിത്രത്തിലൂടെ തമിഴ്‌ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക