Image

അപവാദ പ്രചാരണം നിന്ദ്യമെന്നു അംബാസഡര്‍ നിക്കി ഹേലി

Published on 26 January, 2018
അപവാദ പ്രചാരണം നിന്ദ്യമെന്നു അംബാസഡര്‍ നിക്കി ഹേലി
പ്രസിഡന്റ് ട്രമ്പുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്ന ആരോപണം തികച്ചും നിന്ദ്യവും ഖേദകരവുമാണെന്നു അമേരിക്കയുടെ യു.എന്‍. അംബാസഡറും ഇന്ത്യാക്കാരിയുമായ നിക്കി ഹേലി. ട്രമ്പിന്റെ ശത്രുക്കള്‍ പ്രസിഡന്റിനെ ആക്രമിക്കാന്‍ വേണ്ടി പരത്തുന്ന ഈ അപവാദത്തില്‍ യാതൊരു സത്യവുമില്ലെന്നു ഹേലി പൊളിറ്റിക്കോ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഷ്ട്രീയക്കാരെ വീഴ്ത്താന്‍ പെണ്ണുകേസ് ആരോപിക്കുന്ന ഇന്ത്യന്‍തന്ത്രത്തിന്റെ മറ്റൊരു പതിപ്പാണിതെന്നു പൊതുവേ കരുതപ്പെടുന്നു. ന്യൂനപക്ഷാംഗവും വനിതയും ആയതിനാല്‍ ഹേലി ഏറ്റവും നല്ല ഇരയുമാകുന്നു.

ഇത്തരം അപവാദങ്ങല്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. കൂടുതല്‍ കരുത്തയായി പോരാടാന്‍ അത് തനിക്കു ശക്തി പകര്‍ന്നിട്ടേയുള്ളൂ-രണ്ടു വട്ടം സൗത്ത് കരലിന ഗവര്‍ണറായിട്ടുള ഹേലി, 44, പറഞ്ഞു. മറ്റു വനിതകള്‍ക്കും വേണ്ടി കൂടിയാണ് താന്‍ പോരാടുന്നത്. വിജയങ്ങളിലെത്തുന്ന വനിതകള്‍ ആരോപണം പേടിച്ചു തല കുനിച്ചു നടക്കേണ്ട സ്ഥിതി ഉണ്ടാവരുത്.
ഈ അപവാദ പ്രചാരണത്തിന്റെ തുടക്കം ട്രമ്പിനെതിരെ ഫയര്‍ ആന്‍ഡ് ഫ്യൂരി എന്ന പുസ്തകം എഴുതിയ മൈക്കള്‍ വുള്‍ഫിലേക്കാണു വിരല്‍ ചൂണ്ടുന്നത്. വ്യക്തമായി വുള്‍ഫ് പുസ്തകത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തു.

ഓരൊ രംഗത്തും മുന്നില്‍ വരുന്ന വനിതകള്‍ കിടക്ക പങ്കിട്ടാണു ഉയരങ്ങളിലെത്തുന്നതെന്ന് ദുസൂചനയാണു ഇവിടെയും ഉണ്ടാവുന്നതെന്നു ഹേലി പറഞ്ഞു.
എച്.ബി.ഒ യുടെ ബില്‍ മഹറുമായി ഏതാനും ദിവസം മുന്‍പ് നടത്തിയഅഭിമുഖത്തില്‍ പ്രസിഡന്റിനു ബന്ധം ഉണ്ടെന്നു വുള്‍ഫ് പറഞ്ഞു. പക്ഷെ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ മാത്രം ഉറപ്പില്ലായിരുന്നു.
പുസ്തകം ശരിക്കു വായികുന്നവര്‍ക്കു പ്രസിഡന്റിന്റെ കാമുകി ആരെന്നു പിടികിട്ടും-വുള്‍ഫ് പറഞ്ഞു.

ഇതേത്തുടര്‍ന്നു വായനക്കാര്‍ പുസ്തകത്തിലെ ഒരു വാചകം കൂടുതല്‍ ശ്രദ്ധിച്ചതായി പൊളിറ്റിക്കോ പറയുന്നു. 'പ്രസിഡന്റ് ഒരുപാടു സമയം ഹേലിയുമായി എയര്‍ ഫോഴ്‌സ് വണ്ണില്‍ സ്വകാര്യമായി കഴിയുകയും ഹേലിയെ ഉന്നത സ്ഥാനത്തിനായി ഒരുക്കിക്കൊണ്ടു വരികയും ചെയ്യുന്നു.'

എന്നാല്‍ താന്‍ പ്രസിഡന്‍ഷ്യല്‍ വിമാനം എയര്‍ ഫോഴ്‌സ് വണ്ണില്‍ ഒരു തവണയേ കയറിയിട്ടുള്ളു എന്നു ഹേലി പറഞ്ഞു. മുറിയില്‍ വേറെയും ആളുകളുണ്ടായിരുന്നു.

ഓവല്‍ ഓഫീസില്‍ വച്ച താന്‍ പ്രസിഡന്റുമായി തന്റെ രാഷ്ട്രീയ ഭാവിയെപറ്റി ഏറെ സംസാരിക്കുന്നു എന്നാണു മറ്റൊരു ആരോപണം. ഒരിക്കല്‍ പോലും തന്റെ രാഷ്ട്രീയ ഭാവിയെപറ്റി പ്രസിഡന്റിനോടു സംസാരിച്ചിട്ടില്ല. പ്രസിഡന്റുമായി ഒരിക്കലും ഒറ്റക്കു കഴിഞ്ഞിട്ടുമില്ല.

തുറന്നു സംസാരിക്കുകയും ശക്തമായ നിലപാട് എടുക്കുകയും ചെയ്യുമ്പോള്‍ ചെറിയൊരു വിഭാഗം ശത്രുക്കളായി മാറുമെന്നു തന്റെ അനുഭവം പഠിപ്പിക്കുന്നു. അവര്‍ കൂരമ്പുകള്‍ എയ്യും. നുണ പ്രചരിപ്പിക്കും. ഇത് അസംബ്ലി അംഗമായിരുന്നപ്പോഴും ഗവര്‍ണറായിരുന്നപ്പോഴും ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
ഹേലി 2010-ല്‍ ഗവര്‍ണറായി മത്സരിച്ചപ്പോള്‍ അവരുമായി ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞു രണ്ടു പേര്‍ ആരോപണമുന്നയിച്ചിരുന്നു. പക്ഷെ അത് ഏശിയില്ല. 

ട്രമ്പിനെ പ്രൈമറിയില്‍എതിര്‍ത്ത ഹേലി പിന്നീട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആയപ്പോള്‍ പിന്തൂണക്കുകയായിരുന്നു.

സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ആദ്യകാലത്തും ഇപ്പോഴും ഹേലിയുടെ പേര്‍പറഞ്ഞു കേള്‍ക്കുനുമുണ്ട്.
Join WhatsApp News
Martin Gomez 2018-01-27 14:02:14
വൃത്തികെട്ട ഇന്ത്യൻ രാഷ്ട്രീയം അമേരിക്കയിലും....?

ആണുങ്ങളെ പെണ്ണുകേസിൽ കുടുക്കുക 
പെണ്ണാണെങ്കിൽ, കതകടച്ചിരുന്നു മറ്റേ പരിപാടി എന്ന് പറയുക

Don't bother. Nothing should stop you. You are an asset to America and its policies

FAKE news all over. Haters will learn to respect women in near future
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക