Image

സെഹിയോനില്‍ ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17, 18 തീയതികളില്‍

Published on 27 January, 2018
സെഹിയോനില്‍ ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17, 18 തീയതികളില്‍

ബെര്‍മിംഗ്ഹാം: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ ശുശ്രൂഷാനുഭവ ധ്യാനത്തിനായി സെഹിയോനില്‍ പ്രത്യേക പ്രാര്‍ഥനാ ഒരുക്കങ്ങള്‍ നടക്കുന്നു. കത്തോലിക്കാ നവസുവിശേഷവത്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ മറ്റു മേഖലകളിലോ പ്രവര്‍ത്തിക്കുകയോ അതിനു താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17, 18 (ശനി,ഞായര്‍) തീയതികളില്‍ നടക്കും. 

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലും ബ്രദര്‍ ഡോ.ജോണ്‍ ദാസും ചേര്‍ന്നാണ് ധ്യാനം നയിക്കുക. രണ്ടു ദിവസങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും.

ശനി രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയും ഞായര്‍ രാവിലെ 11.30 മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ലെവശീി.ീൃഴ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിലാസം: ST. JERRARD CATHOLIC CHURCH, CASTLE VALE, BIRMINGHAM, B35 6JT.

വിവരങ്ങള്‍ക്ക്: അനി ജോണ്‍ 07958 745246

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക