Image

മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കാഘോഷവും ടി.ഹരിദാസന് സ്വീകരണവും

Published on 27 January, 2018
മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കാഘോഷവും ടി.ഹരിദാസന് സ്വീകരണവും

മാഞ്ചസ്റ്റര്‍: ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 69ാമത് റിപ്പബ്ലിക് ദിനാഘോഷവും ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി. ഹരിദാസന് സ്വീകരണവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് മാഞ്ചസ്റ്ററില്‍ നടക്കും. 

ഒഐസിസി ദേശീയ കണ്‍വീനര്‍ ടി. ഹരിദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോയിന്റ് കണ്‍വീനര്‍ കെ.കെ. മോഹന്‍ദാസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ഇന്ത്യന്‍ ദേശീയതയും പ്രവാസികളും എന്ന വിഷയത്തില്‍ സിന്‌പോസിയം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ചടങ്ങിനു മാറ്റു കൂട്ടും. ഒഐസിസി യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള കര്‍മ പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വിവരങ്ങള്‍ക്ക്: വിനോദ് ചന്ദ്രന്‍ 07949830829, സോണി ചാക്കോ 07723306974, ഷൈനു മാത്യു 07872514619.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക