Image

കോട്ടയം ഫെസ്റ്റ് 2018 ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 27 January, 2018
കോട്ടയം ഫെസ്റ്റ് 2018 ഫ്‌ളയര്‍ പ്രകാശനം ചെയ്തു

കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ഏപ്രില്‍ ആറിനു നടത്തുന്ന കോട്ടയം ഫെസ്റ്റ്” 2018 ന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു. അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്‍ പന്തളം ബാലന്‍, ഭാവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. റാഫിള്‍ കൂപ്പണ്‍ പ്രകാശനം മനോജ് മാവേലിക്കരയും രക്ഷാധികാരി ജിയോ തോമസും ചേര്‍ന്ന് അഡ്വൈസറി ബോര്‍ഡ് അംഗം ബിനോയ് സെബാസ്റ്റ്യനും രാജശേഖരനും നല്‍കി നിര്‍വഹിച്ചു. 

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് സോമന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജയിംസ് സ്വാഗതം ആശംസിച്ചു. പോഗ്രാം കണ്‍വീനര്‍ രതീഷ് കുന്പളത്, ഏരിയ കോഓര്‍ഡിനേറ്റര്‍മാരായ ഡോജി മാത്യു, വിജോ, വൈസ് പ്രസിഡന്റ് സിറില്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ഡിപിന്‍ പ്രസാദ്, ട്രഷറര്‍ ആര്‍.ജി. ശ്രീകുമാര്‍, ജോയിന്റ് ട്രഷറര്‍ വിപിന്‍ നായര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക