Image

ട്രംപണോമിക്‌സും അനുകൂല പ്രതികൂല പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 28 January, 2018
ട്രംപണോമിക്‌സും അനുകൂല പ്രതികൂല പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഡൊണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായ ശേഷം സാമ്പത്തിക മേഖല മെച്ചപ്പെട്ടെന്നും അമേരിക്കന്‍ ജനത സംതൃപ്തിയുള്ളവരെന്നും ചില പത്രറിപ്പോര്‍ട്ടുകളില്‍ കാണാനിടയായി. ഇത്തരം അഭിപ്രായ പ്രകടനങ്ങളും സര്‍വേകളും വാള്‍സ്ട്രീറ്റ് ജേര്‍ണലിലും ചില ദൃശ്യമാധ്യമങ്ങളിലും എന്‍.ബി.സി ടെലിവിഷന്‍ പരിപാടികളിലുമുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപ് ചുമതലയേറ്റശേഷം അമേരിക്കയുടെ സാമ്പത്തികം പതിനേഴു ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകൂട്ടല്‍.

ട്രംപിന്റ് നേട്ടങ്ങളെപ്പറ്റിയുള്ള അന്ധമായ അഭിപ്രായ പ്രകടനങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കില്ല. റിപ്പബ്ലിക്കന്മാരുടെ ടാക്‌സ് പരിഷ്‌ക്കരണങ്ങളെപ്പറ്റി മെച്ചമായ അഭിപ്രായങ്ങളാണ് അമേരിക്കന്‍ ജനതയില്‍ നിന്നും ഇപ്പോള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വലിയ ഒരു ജനവിഭാഗത്തിന് ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കാന്‍ കഴിയാതെ പോവുന്നുമുണ്ട്. ദേശീയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും നല്ലൊരു വിഭാഗം ജനങ്ങള്‍ അമേരിക്കയുടെ പുരോഗതിയെ ട്രംപിനുള്ള അംഗീകാരമായി കരുതുന്നില്ല. അദ്ദേത്തെപ്പറ്റി മെച്ചമായ പുതിയ അഭിപ്രായങ്ങള്‍ ജനങ്ങളില്‍നിന്നുണ്ടാകുന്നുമില്ല. എന്‍.ബി.സിയുടെയും വാള്‍ സ്ട്രീറ്റിന്റെയും പോളിങ്ങില്‍ 29 ശതമാനം പേര്‍ മാത്രമേ അദ്ദേഹത്തെ അനുകൂലിക്കുന്നുള്ളൂ. 52 ശതമാനം പേരും ട്രംപിനെ നിരാകരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ നയങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും പതിനേഴു ശതമാനം ജനം വ്യക്തിപരമായി വെറുക്കുകയും ചെയ്യുന്നു. അമേരിക്കയിലെ പ്രസിദ്ധ ജേര്‍ണലുകള്‍ നടത്തുന്ന ഈ അഭിപ്രായ വോട്ടുകള്‍ ശരിയോ തെറ്റോ എന്ന് നിര്‍ണ്ണയിക്കാനും സാധിക്കുന്നില്ല. ഇങ്ങനെയുള്ള മീഡിയാകളുടെ ജനാഭിപ്രായങ്ങള്‍ ഒരു പൊതുവികാരം സൃഷ്ടിക്കാന്‍ മാത്രമേ സഹായകമാവുള്ളൂ.

'ഒബാമ കെയര്‍' റദ്ദു ചെയ്യുകയും പകരം മെച്ചമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുനഃസ്ഥാപിക്കുകയെന്നതും ട്രംപിന്റെ നയങ്ങളില്‍പ്പെട്ടതായിരുന്നു. അമേരിക്കയെ വീണ്ടും സാമ്പത്തിക ശക്തിയാക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ അജണ്ട. സാമ്പത്തീക ദേശീയത നടപ്പാക്കുകയെന്നതു അമേരിക്കയുടെ സ്വപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒബാമ കെയര്‍ റദ്ദാക്കാനോ പകരം മറ്റൊരു ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. 'അമേരിക്ക ആദ്യ'മെന്ന മുദ്രാ സൂക്തങ്ങള്‍ മുഴക്കി പൊതുസമ്മേളനങ്ങളില്‍ പങ്കുകൊള്ളുകയും ചെയ്യുന്നു.

ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അഥവാ ദേശീയ ഉത്ഭാദന വളര്‍ച്ചയെപ്പറ്റിയാണ് പ്രസിഡന്റെന്ന നിലയിലുള്ള ട്രംപിന്റെ നേട്ടമായി കൊട്ടി ഘോഷിക്കുന്നത്. 2017-ലെ ദേശീയ സാമ്പത്തിക വര്‍ദ്ധനവിന്റെ സൂചിക (ജി.ഡി.പി.) ട്രംപിനും അദ്ദേഹത്തെ പിന്താങ്ങുന്നവര്‍ക്കും അനുകൂലമായിരുന്നു. ജിഡിപി എന്നാല്‍ രാഷ്ട്രത്തിന്റെ മുഴുവനായ ഒരു സാമ്പത്തിക അളവുകോലാണ്. ജിഡിപി എല്ലാ കാലത്തേക്കാളും ഓരോ ക്വാര്‍ട്ടറിലും വളരെയധികമെന്ന് ട്രംപ് അവകാശപ്പെടുന്നു. കഴിഞ്ഞ ക്വാര്‍ട്ടറില്‍ ജിഡിപി 3.2 ആയിരുന്നു. അമേരിക്കയുടെ ജിഡിപി '3' എന്ന അക്കത്തില്‍ വളരെ വര്‍ഷങ്ങളായി നിലകൊള്ളുന്നു. 2013-ല്‍ ജി.ഡി.പി ശരാശരി രണ്ടര ശതമാനമായിരുന്നു. ജി.ഡി.പി. '4' എന്ന അക്കം നാം വളരെക്കാലമായി കണ്ടിട്ടുമില്ല. വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെപ്പോലെ നാല് ശതമാനം വികസിച്ച രാഷ്ട്രങ്ങളില്‍ കാണുന്നതും അപൂര്‍വമാണ്. 1990 നു ശേഷം അമേരിക്ക നാലുശതമാനം വളര്‍ച്ചാ നിരക്കില്‍ ഒരിക്കലും എത്തിയിട്ടില്ല. ഒബാമയുടെ കാലവും 3 ശതമാനമെന്ന തോതില്‍ വളര്‍ച്ചാ നിരക്കുണ്ടായിരുന്നു. അമേരിക്കയുടെ തിരഞ്ഞെടുപ്പു വേളയില്‍ പ്രസിഡന്റ് ട്രംപ് രാജ്യത്തിന്റെ ജി.ഡി.പി നാലു ശതമാനമായി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

ആഗോളതലത്തില്‍ കഴിഞ്ഞു പോയ വര്‍ഷം വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. അക്കൂടെ അമേരിക്കയുടെ സാമ്പത്തിക നിലവാരം ഉയരുകയും നേട്ടങ്ങള്‍ കൊയ്യുകയുമുണ്ടായി. ഇക്കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിഫലനത്തിന്റെ മുഴുവന്‍ നേട്ടങ്ങള്‍ ട്രംപിന് മാത്രമുള്ളതല്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കായുള്ള അടിത്തറ പാകിയത് ഒബാമയുടെ ഭരണകാലങ്ങളിലാണ്. ട്രംപിന്റെ ഭരണത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ അദ്ദേഹത്തിന് മാത്രമല്ല ഒബാമയ്ക്കുമുണ്ടെന്ന് ഒബാമ അവകാശപ്പെട്ടു. അങ്ങനെ ട്രംപിന്റെ ഭരണത്തിലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ ഡെമോക്രാറ്റുകളുള്‍പ്പടെ പൊതുവായ ഒരു സമ്മതത്തിന് കാരണമായിരിക്കുകയാണ്. ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയാണ് ഈ ഒരു വര്‍ഷമെങ്കിലും തനിക്ക് അതിന്റെ മുഴുവന്‍ ക്രെഡിറ്റ് പൊതുജനം തരാന്‍ തയാറാകാത്ത കാര്യവും ട്രംപ് പറഞ്ഞു. 'ട്രംപിന്റെ കഴിഞ്ഞ വര്‍ഷത്തെ ഭരണത്തിലുണ്ടായിരുന്ന സാമ്പത്തിക നിലവാരം (ഇക്കോണമി) വളരെയധികം മെച്ചമായിരുന്നു. എന്നാല്‍ അതിന്റെ ക്രെഡിറ്റ് ഒബായ്ക്കാണ് കൊടുക്കേണ്ടതെന്ന്' സാന്‍ഡേഴ്‌സും പറഞ്ഞു. ഇന്ന് ട്രംപ് ഓടിക്കുന്ന സാമ്പത്തിക ശാസ്ത്രം കൂടുതലും ഒബാമയുടെ കാലത്ത് ആരംഭിച്ചതാണ്. ഒബാമ നേടിയ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഴുവനും ക്രെഡിറ്റ് ട്രംപിന് ലഭിക്കുന്നില്ല. ഒരുപക്ഷെ, സാമ്പത്തികം അരാജകത്വത്തിലായിരുന്നെങ്കില്‍ കഥ മാറി ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ ട്രംപ് വഹിക്കേണ്ടി വരുമായിരുന്നു.

ട്രംപ് പ്രസിഡന്റായി ഓഫീസില്‍ എത്തിയ സമയംമുതല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ വളര്‍ച്ചയെ പുകഴ്ത്തി പറയാറുണ്ടായിരുന്നു. അത് ഒബാമയുടെ കാലത്തുള്ള വളര്‍ച്ചാ നിരക്കായിരുന്നുവെന്ന് അദ്ദേഹം വിസ്മരിക്കുകയും ചെയ്യുന്നു. മാര്‍ക്കറ്റില്‍ സ്റ്റോക്ക് വില എന്നത്തേക്കാളും ഉയര്‍ന്നു. അമേരിക്കയുടെ ദേശീയ കടങ്ങള്‍ വളരെയേറെ വീട്ടുവാന്‍ സാധിച്ചു. എല്ലാ കാലത്തേക്കാളും എസ്&പി 500 സൂചിക ഇരുപത്തിയേഴു ശതമാനം വര്‍ദ്ധിച്ചു. ഏകദേശം നാല് ത്രില്ലിയന്‍ ഡോളര്‍ അതുമൂലം വര്‍ദ്ധനവുണ്ടായി. എന്നാല്‍ കടലാസിന്റെ മറ്റൊരു പുറവും കാണണം; 2009 മാര്‍ച്ചു മുതല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഒരേ അനുപാതത്തില്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് വിദേശ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ കുറവാണെന്നും കാണാം. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂര്‍ 500 സ്റ്റോക്കുകകളുടെ നേട്ടം ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെക്കാള്‍ കുറവുമാണ്. അമേരിക്ക, ബ്രിട്ടനെക്കാളും മെച്ചമായ സ്റ്റോക്ക് നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും ജര്‍മ്മനിയുമായി ഒപ്പമാണെങ്കിലും ജപ്പാന്റെ സൂചിക (Index) അമേരിക്കയിലേക്കാള്‍ വളരെയധികം ഉയര്‍ന്നു നില്‍ക്കുന്നതായും കാണാം. സ്റ്റോക്ക് മാര്‍ക്കറ്റ് ഉയര്‍ന്നതുകൊണ്ട്! സ്റ്റോക്കില്‍ പണമില്ലാത്ത സാധാരണക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായതായി അറിവില്ല. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള ചിലവുകള്‍ സാധരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വിധമാണ്. അതേസമയം ധനികരായവരുടെ ധനം വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ രചിച്ച കുട്ടികള്‍ക്കായുള്ള 'പിനോക്കിച്ചിയോസ്' (Pinocchios) എന്ന ബാലകഥകള്‍ പ്രസിദ്ധമായിരുന്നു. അതില്‍ ഓരോ കള്ളത്തിനും ഒരു കുട്ടിയുടെ മൂക്ക് നീളുന്ന കഥയാണുള്ളത്. പ്രസിഡണ്ടിന്റെ ആറുമാസത്തെ കാലയളവില്‍ ഒരു മില്യണ്‍ ജോലികള്‍ സൃഷ്ടിച്ചുവെന്ന വാദവും ഈ കഥയോട് ഉപമിക്കുന്നു. മറ്റുള്ള പ്രസിഡണ്ടുമാര്‍ തൊഴിലുകള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ അതിന്റെ ക്രെഡിറ്റുകള്‍ അമേരിക്കക്കാര്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും കൊടുക്കും. എന്നാല്‍ ട്രംപിനെ സംബന്ധിച്ച് എല്ലാ ക്രെഡിറ്റുകളും അദ്ദേഹം തന്നെ എടുക്കുന്നതും വിമര്‍ശനങ്ങളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് പറഞ്ഞത് 'താന്‍ പ്രസിഡണ്ടായപ്പോള്‍ മുതല്‍ ഒരു മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിച്ചെന്നാണ്.' 'ട്രംപ് ഒറ്റക്കാണോ അമേരിക്കയുടെ സാമ്പത്തിക പുരോഗതിയും പുനരുദ്ധാരണവും കൈവരിക്കുന്നതെന്നു' സാന്‍ഡേഴ്സണ്‍ ചോദിക്കുന്നു. സാമ്പത്തിക മേഖലകള്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ വേരുകള്‍ ഒബാമയില്‍നിന്നല്ലെ വളര്‍ന്നതെന്നും ട്രമ്പിനോടുള്ള അദ്ദേഹത്തിന്റെ മറ്റൊരു ചോദ്യവുമാണ്.

തൊഴില്‍ മേഖലകളില്‍ തൊഴിലുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും തൊഴിലുകളില്‍ നൈപുണ്യം നേടിയവരെയും പ്രായോഗിക പരിജ്ഞാനം ഉള്ളവരെയും ലഭിക്കുന്നില്ല. പലരും കുടിയേറ്റം, പ്രശ്‌നമാണെന്ന് പറഞ്ഞാലും കുടിയേറ്റം മൂലം അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥിതി പുരോഗമിച്ചിട്ടേയുള്ളൂ. കുടിയേറ്റക്കാരാണ് ആഗോള തലത്തിലുള്ള ഭീകര വാദത്തിന് കാരണക്കാരെന്നതിലും വാസ്തവികത വളരെ കുറവാണ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാര്‍ വെറുപ്പും, അസഹിഷ്ണിതയും കള്ളങ്ങളും പ്രചരിപ്പിക്കാറുണ്ട്. അവരാണ് രാജ്യത്തിന്റെ പ്രധാന ശത്രുക്കള്‍. അമേരിക്ക ശക്തമാക്കാന്‍ ദേശ സ്‌നേഹികളായവരുടെ ഒരുമയും ശാക്തീകരണവും ആവശ്യമാണ്. പുറം രാജ്യങ്ങളിലുള്ള കമ്പനികള്‍ അമേരിക്കന്‍ മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുകൊണ്ടു തൊഴില്‍ മേഖലകളില്‍ പ്രയോജനപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ അങ്ങനെ സ്ഥിതികരിക്കാവുന്ന കണക്കുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം ശരാശരി മാസം തോറും 167,000 തൊഴിലുകള്‍ സൃഷ്ടിച്ചുവെന്നു പറയുന്നു. അതൊരു വിജയം തന്നെയായിരുന്നു. എങ്കിലും 2010 മുതല്‍ 185,000 ശരാശരി തൊഴിലുകള്‍ മാസംതോറും വര്‍ദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ട്രംപിന്റെ കണക്ക്, മുമ്പുള്ള പ്രസിഡണ്ടുമാരുടെ കാലത്തേക്കാളും കുറവെന്നും കാണാം.

2017 ജനുവരി മാസം മുതല്‍ നവംബര്‍ മാസം വരെ 1.7 മില്യണ്‍ തൊഴിലുകള്‍ കൂടുതലായി ഉണ്ടാക്കിയെന്ന് സ്ഥിതി വിവരകണക്കുകള്‍ പറയുന്നു. ഈ തൊഴില്‍ വളര്‍ച്ച കഴിഞ്ഞ പത്തു വര്‍ഷങ്ങളായുള്ള വളര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു. ഈ കാലഘട്ടത്തില്‍ എട്ടുവര്‍ഷം ഒബാമ പ്രസിഡന്റായിരുന്നു. 2017 ബ്യുറോ ഓഫ് ലേബര്‍ സ്ഥിതി വിവരകണക്കനുസരിച്ച് തൊഴിലില്ലായ്മ 4.1 ശതമാനമായിരുന്നു. വാസ്തവത്തില്‍ ബ്യുറോ ഓഫ് ലേബറിലെ സ്ഥിതി വിവരകണക്കുകള്‍ വ്യാജമാണെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലങ്ങളിലും പ്രസിഡന്റാകുന്നവരെയും പ്രസംഗിക്കുമായിരുന്നു. 2011 മുതല്‍ 9.6-ല്‍ നിന്ന് തൊഴിലില്ലായ്മ രാജ്യത്ത് വളരെയധികം കുറഞ്ഞു വരുകയായിരുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുത്ത ജനുവരിയില്‍ അത് 4.8 ആയി. 2017 ഡിസംബറില്‍ തൊഴിലില്ലായ്മ ഇന്‍ഡക്‌സ് 4.1 എന്നും പട്ടികയില്‍ രേഖപ്പെടുത്തി. ഇരുപത്തഞ്ചിനും അമ്പത്തിയഞ്ചിനുമിടയിലുള്ള പ്രായമായവരുടെ സ്ഥിതിവിവര കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലഘട്ടം ഒരുവന്റെ സുപ്രധാന തൊഴില്‍ ജീവിതമായി കണക്കാക്കുന്നു. ഇതില്‍ പ്രായമായവരുടെയോ ഇപ്പോഴും സ്‌കൂളില്‍ പഠിക്കുന്നവരുടെയോ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2017-ല്‍ അവസാനം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 78.5 ശതമായിരുന്നു. ഈ കണക്ക് 2011 മുതല്‍ തുടര്‍ച്ചയായി മുകളിലോട്ടായിരുന്നുവെന്നും കാണാന്‍ സാധിക്കും. ട്രംപിന്റെ തൊഴില്‍ പദ്ധതികള്‍ക്കായി പൊതുമരാമത്ത് നിര്‍മ്മാണ പണികള്‍ വികസിപ്പിക്കാനും പരിപാടിയിടുന്നു. പുറം ജോലികള്‍ ഇല്ലാതാക്കി ജപ്പാനിലും ചൈനായിലും മെക്‌സിക്കോയിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ മടക്കി കൊണ്ടുവന്നതും അമേരിക്കക്കാര്‍ക്കുള്ള തൊഴില്‍ പദ്ധതികളുടെ ഭാഗമാണ്. 1998 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയ്ക്ക് 34 ശതമാനം ജോലികള്‍ ഉല്‍പ്പാദന മേഖലകളില്‍ നഷ്ടപ്പെട്ടിരുന്നു.

ദാരിദ്ര രേഖയെപ്പറ്റി അധികമൊന്നും ട്രംപ് വാചാലനായില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ദാരിദ്ര്യ രേഖ കഴിഞ്ഞ പത്തു വര്‍ഷത്തേക്കാളും വളരെയധികം താഴെയായിരുന്നു. 2013 മുതല്‍ ദാരിദ്ര്യ രേഖ താഴാന്‍ തുടങ്ങിയിരുന്നു. 2010, 2011,2012 എന്നീ മൂന്നുവര്‍ഷ കാലയളവുകളില്‍ 11.8 ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നു. എന്നാല്‍ 2017-ല്‍ അത് 9.8 ആയി കുറഞ്ഞു.

ലോകം മുഴുവന്‍ അമേരിക്കയെ ബഹുമാനിക്കുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആഗോള തലത്തിലുള്ള ഒരു പോളിംഗ് അനുസരിച്ച് അമേരിക്കയോടുള്ള വിശ്വാസം ലോക രാഷ്ട്രങ്ങളുടെയിടയില്‍ വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നതായി കാണാം. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയത് ലോകരാഷ്ട്രങ്ങളുടെയിടയില്‍ പ്രതിക്ഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. പാരീസ് ഉടമ്പടിയെ പിന്താങ്ങുന്ന ലോകം ഇന്ന് അമേരിക്കന്‍ നേതൃത്വത്തെ മാനിക്കാറില്ല. അമേരിക്കയുടെ ഈ പിന്‍വാങ്ങലോടെ ചൈന ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അവസരം കാത്തിരിക്കുകയും ചെയ്യുന്നു.

അമേരിക്കയുടെ ഇന്‍കം ടാക്‌സ് പരിഷ്‌ക്കരണങ്ങളുടെ ബില്ല് പാസാക്കാന്‍ സാധിച്ചത് പ്രസിഡന്റ് ട്രംപിന്റെ ഒരു വിജയമായിരുന്നു. എന്നാല്‍ അതൊരു രാഷ്ട്രീയ വിജയമായി കണക്കാക്കാനും സാധിക്കില്ല. കാരണം ഭൂരിഭാഗം ജനങ്ങളും ട്രംപിന്റെ ടാക്‌സ് ബില്ലിനെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരിച്ച എല്ലാ പ്രസിഡണ്ടുമാരേക്കാളും കോണ്‍ഗ്രസിലും സെനറ്റിലും നിയമങ്ങള്‍ പാസാക്കാന്‍ സാധിക്കാതെ പരാജയപ്പെട്ട പ്രസിഡണ്ടായിരുന്നു അദ്ദേഹം. സെനറ്റിലും കോണ്‍ഗ്രസിലും കൊണ്ടുവന്ന ഏതാനും ബില്ലുകള്‍ മാത്രം പാസാക്കാനേ ട്രംപിനു സാധിച്ചുള്ളൂ. അത് അദ്ദേഹത്തിന്റെ വ്യക്തി വിജയങ്ങള്‍ക്കും ദോഷമാകാനുമിടയാകുന്നു.

ചെലവുചുരുക്കല്‍ വഴി ദേശീയ കടം ഇല്ലാതാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ $5.3 ട്രില്യന്‍ ദേശീയ കടം വര്‍ദ്ധിക്കുകയാണുണ്ടായത്. നികുതി കുറയ്ക്കുംവഴി സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും അത് വരുമാനത്തിലുള്ള നഷ്ടം പരിഹരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നികുതി കുറവുമൂലം കൂടുതല്‍ വിദേശകമ്പനികള്‍ അമേരിക്കയില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകുമെന്നും സാമ്പത്തിക വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാവുമെന്നും കണക്കുകൂട്ടുന്നു. നികുതി കുറയ്ക്കുന്നതുമൂലം ആറു ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നു. അതുമൂലം നികുതി വരുമാനവും വര്‍ധിക്കും. ട്രംപിന്റെ നികുതിയിളവും കോര്‍പറേഷന്‍ നികുതി 35 ശതമാനത്തില്‍നിന്നും 21 ശതമാനമായി കുറയ്ക്കലും അമേരിക്കയുടെ ദേശീയ കടം വര്‍ദ്ധിക്കാന്‍ കാരണമാവുകയേയുള്ളൂവെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

അമേരിക്കയില്‍ നടന്ന സര്‍വേകളില്‍ ഭൂരിഭാഗവും ട്രംപിന്റെ ടാക്‌സ് പരിഷ്‌ക്കരണങ്ങളെ അനുകൂലിച്ചിട്ടില്ല. പ്രസിദ്ധരായ ധനതത്വ ശാസ്ത്രജ്ഞരും യൂണിവേഴ്‌സിറ്റികളും ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കുന്നില്ല. 'നികുതിയിളവും സാമ്പത്തിക പരിഷ്‌ക്കരണവും തനിക്കോ ധനികരായവര്‍ക്കോ ഗുണപ്രദമാവില്ലെന്നു ട്രംപ് പ്രസ്താവിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അത് തെറ്റായ വിവരമെന്നും വിവരിച്ചിട്ടുണ്ട്. 'എസ്റ്റേറ്റ് ടാക്‌സ്' ഇല്ലാതാകുന്നതോടെ ധനികര്‍ക്കാണ് അതുകൊണ്ടു പ്രയോജനപ്പെടുന്നത്. അതുമൂലം കൂടുതലും ഗുണപ്രദമാകുന്നത് ബില്യണ്‍ കണക്കിന് സ്വത്തുള്ള ട്രംപിന്റെ മക്കള്‍ക്കായിരിക്കും. ട്രംപിന്റെ ടാക്‌സ് പദ്ധതി 2005-ല്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നദ്ദേഹം നികുതിയില്‍ $31 മില്യണ്‍ ലാഭിക്കുമായിരുന്നുവെന്നാണ് കണക്ക്. അദ്ദേഹത്തിന്റെ എസ്റ്റേറ്റ് വാല്യൂ കണക്കനുസരിച്ച് എസ്റ്റേറ്റ് നികുതി ഒഴിവാക്കുന്നതില്‍ നിന്നും $1.1 ബില്ലിന്‍ ഡോളറാണ് ലാഭമുണ്ടാക്കുന്നത്.

ചൈനയുമായി പുതുക്കിയ ഉടമ്പടി ഉണ്ടാക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2017-ല്‍ ട്രേഡ് ഡെഫിസിറ് (Trade deficit) $123 ബില്യണ്‍ വര്‍ദ്ധിച്ചു. അതുമൂലം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തു. വ്യക്തികളുടെ ആദായ നികുതിയും കോര്‍പറേഷന്‍ നികുതിയും കുറച്ചാല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും വിദഗ്ദ്ധരായ ധനതത്ത്വ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യപരമായ ഒരു സാമ്പത്തിക വളര്‍ച്ച അത്ര പെട്ടെന്ന് സംഭവിക്കുക സാധ്യമല്ല. സാമ്പത്തികമായി പരാജയപ്പെടുകയാണെങ്കില്‍ വീണ്ടും പണം കടം മേടിക്കുകയോ ഡോളര്‍ പ്രിന്റ് ചെയ്യുകയോ സാധിക്കുമെന്നും ട്രംപ് കരുതുന്നു. അത്തരം ചിന്തകള്‍ രാജ്യത്ത് വിലപ്പെരുപ്പം ഉണ്ടാകാന്‍ മാത്രമേ സഹായകമാവുള്ളൂ. ഇത് തീര്‍ത്തും ട്രംപിന്റെ അപകടകരമായ ഒരു നീക്കമാണ്. ഡോളര്‍ നിലംപതിച്ചാല്‍ ലോകത്തിലുള്ള ഭൂരിഭാഗം രാജ്യങ്ങളിലും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. അമേരിക്കയോടുള്ള വിശ്വസം നഷ്ടപ്പെട്ടാല്‍ കടം തരുന്നവര്‍ പലിശയും കൂട്ടും. അത് അമേരിക്ക മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. 2017-ല്‍ ജനുവരി 18, ഡോളര്‍ ഇന്‍ഡക്‌സ് കാണിക്കുന്നത് 127.25 ആണ്. അത് 2017 നവംബര്‍ 18 നു 119.24 അയി കുറഞ്ഞു. ഏകദേശം ഏഴുശതമാനം കുറവ്. എന്നാല്‍ 2013 മുതലുള്ള കണക്കിന്‍പ്രകാരം 25 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

അമേരിക്കയയുടെ സൈനിക ശക്തി കൂടുതല്‍ വിപുലമാക്കാനും ട്രംപ് ആഗ്രഹിക്കുന്നു. രാജ്യത്തെ സുശക്തമാക്കാന്‍ മിലിറ്ററി ബഡ്ജറ്റ് നിലവിലുള്ളതിനേക്കാളും പത്തു ശതമാനം കൂടി വര്‍ദ്ധിപ്പിച്ചു. ജി.എന്‍.പി യുടെ മൂന്നു ശതമാനം മാത്രം മിലിട്ടറി ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് വളരെ കുറവെന്നും അദ്ദേഹം കരുതുന്നു. മിലിട്ടറി ബഡ്ജറ്റ് ജി.എന്‍.പിയുടെ ആറര ശതമാനം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. $574.5 ബില്ലിന്‍ മിലിറ്ററി ബഡ്ജറ്റിനായി നീക്കി വെച്ചു. ഇത് സോഷ്യല്‍ സെകുരിറ്റി കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ബഡ്ജറ്റാണ്. ഐ.എസു്.ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ക്കെതിരായി പ്രതികരിക്കാനും ബോംബിടാനും സിറിയയില്‍ പട്ടാളത്തെ അയക്കാനുമുള്ള തീരുമാനവുമെടുത്തു. ഭീകരരന്മാരുടെ കുടുംബങ്ങളിലും അവരുടെ ദൈനം ദിന നീക്കങ്ങളിലും പ്രത്യേക ശ്രദ്ധക്കായി പട്ടാളത്തെ ചുമതലപ്പെടുത്തി. കൂടുതല്‍ ആയുധ കപ്പലുകളും വൈമാനിക പട്ടാള ശക്തിയും വര്‍ദ്ധിപ്പിച്ചു. ഇറാനും നോര്‍ത്ത് കൊറിയായ്ക്കും എതിരായി മിസൈല്‍ സംവിധാനവും വിപുലമാക്കി. ഇസ്രായേലും പാലസ്തീനുമായി സമാധാനം ഉണ്ടാക്കാന്‍ അദ്ദേഹം തന്റെ മരുമകനെയും നിയമിച്ചു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സുരക്ഷിത പദ്ധതികള്‍ നടപ്പാക്കി.

നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്നതും ട്രംപിന്റ് പദ്ധതിയാണ്. അവരുടെ രാജ്യത്തേക്കു അവരെ മടക്കി അയക്കണമെന്ന് വാദിക്കുന്നു. അനധികൃതമായി കയറിയവരില്‍ മൂന്നു മില്യണ്‍ കുറ്റവാളികള്‍ ഉണ്ടെന്നും കരുതുന്നു. 2000 മൈല്‍ മെക്‌സിക്കന്‍ അതിരില്‍ മതില് പണിയുകയെന്നത് ട്രംപിന്റെ പദ്ധതിയായിരുന്നു. 20 ബില്യണ്‍ ഡോളര്‍ വരെ മതില്‍ പണിക്ക് ചെലവ് വരാം. എന്നാല്‍ 2017-ലെ ബഡ്ജറ്റില്‍ ട്രംപിന്റെ പദ്ധതി ഉള്‍പ്പെടുത്തിയില്ല. കാരണം മെക്‌സിക്കോക്കാരെകൊണ്ട് മതിലിനുള്ള പണം ചെലവാക്കിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പുകാലങ്ങളില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മൂന്നുലക്ഷത്തില്‍പ്പരം വിദേശ ജോലിക്കാര്‍ സിലിക്കോണ്‍ വാലിയില്‍ ജോലിചെയ്യുന്നുണ്ട്. അവരില്‍ കൂടുതല്‍പേരും തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയവരും കംപ്യൂട്ടര്‍ സംബന്ധമായ ജോലികളില്‍, സ്‌പെഷ്യലിസ്റ്റുകളുമാണ്. H-1B വിസ നിര്‍ത്തല്‍ ചെയ്താല്‍ ഈ കമ്പനികള്‍ക്ക് വിദഗ്ദ്ധരായ ജോലിക്കാരെ നഷ്ടപ്പെടും. അങ്ങനെയുള്ള കമ്പനികളുടെ മാര്‍ക്കറ്റും ഇടിഞ്ഞുപോകും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടങ്ങളിലും അയര്‍ലണ്ടിലും യുകെയിലും ഓസ്ട്രേലിയയിലും മിനിമം വേതനം അമേരിക്കയെക്കാളും കൂടുതലാണ്. അമേരിക്കയില്‍ മിനിമം വേതനം മണിക്കൂറില്‍ $7.25 ആണ്. അതുകൊണ്ടു ഉത്ഭാദന ചെലവ് കുറച്ച് അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളോട് മത്സരിക്കാന്‍ സാധിക്കും.

ട്രംപിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണ കാലയളവില്‍ നൂതനങ്ങളായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില ഉയര്‍ന്നുവെന്നു അദ്ദേഹം അഭിമാനിക്കുന്നു. ഏഴു ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയും അവകാശപ്പെടുന്നു. അമേരിക്കയിലെ വന്‍കിട കമ്പനികളില്‍ ജോലിക്കാര്‍ക്ക് കൂടിയ പേച്ചെക്കും (Pay Check) ലഭിച്ചു. പുറം രാജ്യങ്ങളിലുള്ള കമ്പനികള്‍ അമേരിക്കന്‍ മണ്ണില്‍ ബിസിനസ് തുടങ്ങാനും ആരംഭിച്ചു. ട്രംപ് പറയുന്നു, 'താനൊരു വ്യവസായി ആയിരുന്നു. ഒരു വ്യവസായിയെന്ന നിലയില്‍ എക്കാലവും വിജയിയായിരുന്നു. ഞാനെന്നും അവര്‍ക്ക് നല്ലവനായിരുന്നു. അവരെന്നെയും സ്‌നേഹിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയക്കാരനായ നിമിഷം മുതല്‍ എന്റെ പേരിനെ ദുഷിപ്പിക്കാന്‍ പത്രങ്ങളും മാസികകളും മാധ്യമങ്ങളും പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. ചരിത്രത്തില്‍ രാജ്യതാല്‍പ്പര്യത്തിനുവേണ്ടി ശ്രമിച്ച രാഷ്ട്രീയക്കാരും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണാധികാരികളും ഇതേപാതയില്‍ തന്നെ സഞ്ചരിച്ചവരാണ്'.
ട്രംപണോമിക്‌സും അനുകൂല പ്രതികൂല പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
ട്രംപണോമിക്‌സും അനുകൂല പ്രതികൂല പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
ട്രംപണോമിക്‌സും അനുകൂല പ്രതികൂല പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Prudent 2018-01-28 15:52:06
ട്രംപിന്റെ ഏറ്റവും വലിയ പരാജയം നല്ലൊരു ശതമാനം അമേരിക്കൻ ജനതയുടെ കണ്ണിൽ പൊടി ഇടാൻ ശ്രമിക്കുന്നതാണ്. അയാളെ പിന്തുണയ്ക്കുന്ന ഒരു ജനവിഭാഗം ഉണ്ടെന്നുള്ളത് സത്യം തന്നെ എന്നാൽ അയാളെ അംഗീകരിക്കാത്ത അതിലേറെ ജനങ്ങൾ ഉണ്ടെന്നുള്ളത് മറ്റൊരു സത്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്ലേ പോപ്പുലർ വോട്ടിൻറെ കണക്കെടുത്താൽ മതി. 1930 ശേഷം നശിച്ച ഒരു സമ്പദ് വ്യവസ്ഥിതിക്ക് സി പി ആർ കൊടുത്ത് രക്ഷിച്ചത് ഒബാമ ആണെന്ന് ബോധം ഉള്ള ജനത്തിന് മുഴുവൻ അറിയാം. തൊഴിലില്ലായ്മ 4.7 % ആയിരുന്നു അതിപ്പോൾ 4.1 % ആണ് . അപ്പോൾ ട്രംപിന് അവകാശപ്പെടാവുന്നത് 0.6 % മാത്രമേയുള്ളു . ഇത് ഞാൻ എഴുതുന്നത് വിവരമുള്ളവർക്ക് വേണ്ടിയാണ്. വിവരമില്ലാത്തവർ പ്രതികരിച്ച് നിങ്ങൾ ട്രംപിന്റെ വിദ്യാഭ്യാസഇല്ലാത്തവരാണെന്ന് ജനത്തെ അറിയിക്കേണ്ട .
ചാനലുകള്‍ മുക്കിയ വാര്‍ത്തകള്‍ 2018-01-29 09:46:16

ചാനലുകള്‍ മുക്കുന്ന വാര്‍ത്തകള്‍

*Robert Mueller is aggressively pursuing Donald Trump for several separate counts of obstruction of justice, ranging from his firing of FBI Director James Comey, to his firing of National Security Adviser Michael Flynn, to his failed attempt at forcing Attorney General Jeff Sessions to resign. All three of those men have since given cooperative interviews to Mueller. Now, because the Democrats are forcing the issue, Mueller is about to have the words of Donald Trump Jr as well. reporting that Flynn did not have a lawyer present when the FBI questioned him, and he cons re not ha *NBC News is reporting that Flynn did not have a lawyer present when the FBI questioned him, and he concealed that interview from Trump.

*With a combination of gerrymandering, voter-ID laws and dark money, Republicans have tipped the political scales in their favor. Will it be enough to keep Democrats from claiming victory in 2018?

*christian marriage is between 3rd wife and a porn star- graham the preacher. Majority of the evangelicals still support him

*25 billion for a wall, teachers, disabled veterans, how many porn stars at 130000 to keep quite.

We need to fix our education system, pay good salary to teachers, better education means less crime.

*1 out of every 3rd trump supporter is stupid as the other 2

  • Russia attacked 21 states in the 2016 election to make trump the President. Trump administration is refusing to show the evidence & hiding it. Many republican leaders received millions of money through NRA.

    * how many people got killed by gun Violence and why the republicans won't do anything

  • they all are paid to be do nothing by NRA


Straightforward 2018-01-29 10:00:22
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. എന്തിനാണാവോ ഇങ്ങനെ വളഞ്ഞു മൂക്കിൽ പിടിക്കുന്നത്?

ഫേക്ക് മീഡിയയുടെ പൊതുജന അഭിപ്രായം എന്ന പേരിൽ തട്ടിവിടുന്ന കണക്കിലാണ്, ലേഖകൻ തൻറെ എഴുത്തിനെ ആശ്രയിച്ചിരിക്കുന്നതെന്നു വ്യക്തം. പലവട്ടം ഫേക്ക് ആണെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും വിശ്വാസത്തിലെടുത്തിരിക്കുന്നതു അത്ഭുതം തന്നെ 

95% ആളുകൾ  ഫേക്ക് മീഡിയയിൽ വിശ്വസിക്കുന്നില്ല എന്ന സത്യം ലേഖകൻ അറിഞ്ഞില്ല, അല്ലെങ്കിൽ മനഃപൂർവം വിട്ടുകളഞ്ഞു 

ഓസമോ ആണ് ഇപ്പോഴും പ്രസിഡണ്ട്. അദ്ധേഹം കണ്ടു പിടിച്ച വാക്കുകളാണ് Make America Great Again, ട്രംപ് അത് കോപ്പി ചെയ്തു എന്നേ ഉള്ളു. ഓസമോയും ഹില്ലിയുമാണ് ആദ്യമായി റ്റാക്സ് എന്നവാക്കുച്ചരിച്ചതു, അതുകൊണ്ടു പുതിയ റ്റാക്സ്  വന്നതിൻറെ മുഴുവൻ ക്രെഡിറ്റും അവർക്കാണ്. 

ട്രംപിന് വായിക്കാനും എഴുതാനും പറയാനും ഒന്നും അറിയില്ല. ഓസമോയും ഹില്ലിയും പറഞ്ഞതുകൊണ്ടാണ് 200ൽ പരം കമ്പനികൾ ബോണസ് കൊടുത്തതു, ശമ്പളം കൂട്ടിയത്. ആപ്പിൾ 250ബില്യൺ അമേരിക്കയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. അങ്ങനെ ഉള്ള സത്യങ്ങൾ തുറന്നെഴുതണ്ടേ? എങ്കിലല്ലേ എന്നേപ്പോലെ വിവരം കെട്ടവർക്ക് വായിച്ചു കുളിരുകൊള്ളാൻ പറ്റൂ....
Think-Tank 2018-01-29 10:41:13
Straightforward, you are as crooked as Trump. You got everything wrong, except FOX News and their uneducated followers believe or made them believe that 95% of people think America is supporting Trump. Sorry for your ignorance.  What is your educational qualification? 
Martin Gomez 2018-01-29 12:35:47
വ്യംഗ്യാര്‍ത്ഥത്തിൽ രൂക്ഷപരിഹാസം, എങ്ങനെ ഇതൊക്കെ എഴുതി ഉണ്ടാക്കുന്നു? നിലവാരമുള്ള കളിയാക്കൽ... സംഗതി കലക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് വിരോധികൾ നാണിച്ചോടാൻ വേറെന്തു വേണം.

പക്ഷേ അവരൊന്നും ഓടില്ല മോനെ, നാണമില്ലാത്തവൻറെ എവിടെയോ ആലുമുളച്ചാൽ അതും തണൽ. 

അമേരിക്കൻ പ്രസിഡണ്ട് നീണാൾ വാഴട്ടെ. 
ചൂട് വാര്‍ത്തകള്‍ 2018-01-29 14:22:11


ചാനലുകള്‍ പറയാന്‍ മടിക്കുന്ന വാര്‍ത്തകള്‍

  • വേശ്യകള്‍ക്ക് പണം കൊടുത്തത് പ്രശ്നം അല്ല എന്ന് ടെക്സാസ് ഇവഞ്ഞളിക്കള്‍

    എന്നാല്‍ സീവ് ലെസ്സ് ഉടുപ്പ് മിഷേല്‍ ഇട്ടപോള്‍ ഇവര്‍ ലോകം കീഴുമേല്‍ മറിച്ചു .

  • FBI Deputy Director രാജി സമര്‍പ്പിച്ചു കാരണം ട്രുംപിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല .ഇതിനെ ഫാസിസം എന്ന് വിളിക്കാം. FBI must be independent in a Democratic government.

  • വെളുത്ത വര്‍ഗ തീവ്രവാദികള്‍ പറയുന്നു ,യഹൂദര്‍ , എ ഷ്യന്‍ വംശം, ഇന്ത്യന്‍ ,പാക്കിസ്ഥാന്‍ കുടിയേറ്റക്കാര്‍ അമേരിക്ക വിട്ടു പോകുക. ഇതില്‍ മലയാളികളും ഉള്‍പെടും.

  • 18 ബില്ല്യന്‍ ഡോളര്‍ മുടക്കി പണിയുന്ന മതില്‍ കടക്കാന്‍ 15 ഡോളറിന്റെ ഗോവണി മതിയാവും.

  • ഇവന്ജളിക്കാനും കത്തോലിക്കനും എന്നൊക്ക പറഞ്ഞു ട്രുംപിനു വോട്ടു ചെയിതവര്‍ അറിയുമോ ട്രുംപ് ആര്‍ എന്ന്. വെളുംബന്‍റെ അടി മേടിക്കാന്‍ ഒരുങ്ങി കൊള്ളുക  

മലയാളി ജാഗ്രതെ 2018-01-29 14:41:52


' I am not a feminist' trump said it in an interview. Do we need an interview to know that?

Grab them by the pussy was not enough?

Obstruction of Justice is getting stronger every day

Congress got new documents on trump russia connections.

Trump hated FBI director, now he is kicked out.

Suspects in five killings across the country have reportedly been linked to a neo-Nazi group known as Atomwaffen Division. ഇവര്‍ക്ക് ഇന്ത്യക്കാരെ വെറുപ്പ്‌ ആണ്


കള്ളൻ വാസു 2018-01-29 15:55:08
കള്ളം പറഞ്ഞു പഠിച്ചവൻ പിന്നെ 
സത്യം പറയുന്നതെങ്ങനെ?
മൂന്നര ബില്യൺ ആസ്തിയുള്ളവൻ 
പത്തുണ്ടെന്നു പറഞ്ഞു, 
മുൻപിരുന്ന പ്രസിഡണ്ട് ഒബാമ 
അമേരിക്കനല്ലെന്നു പറഞ്ഞു, 
മൂന്ന് തുടങ്ങി അഞ്ച് മില്യൺ 
കള്ള വോട്ടു ചെയ്യതെന്നു പറഞ്ഞു, 
എന്നെത്തേക്കാളും ജനം തന്റെ 
സത്യപ്രതിജ്ഞക്കു വന്നെന്നു പറഞ്ഞു
വാ തുറന്നാൽ ഫേക്ക്  
ജാത്യാലുള്ളത് തൂത്താൽ പോകില്ലൊരിക്കലും 

Pastor John Samuel 2018-01-29 17:01:36

Strange christians

white Racists : love trump, claim false patriotism, claim to love Jesus but hates all others

evangelicals: Racists,claim to be christians but hate all others

catholics: claim to love Jesus but hates all others

what kind of christians are these people?

Democrat 2018-01-30 07:55:24
I caught two typos on the State of the Union tickets - Union was spelt “Uniom” and Donald Trump was listed as “President of the United States.”
H1B guy 2018-01-30 16:53:40
Operation Was a Success, but the Patient Died.... 
ഒറ്റ വാചകത്തിൽ ഇതാണ് ഈ ലേഖനം 

വളരെ നന്നായി എഴുതിയിരിക്കുന്നു. 
വിശകലനം മൊത്തം പൊട്ട തെറ്റാണെന്നു മാത്രം, വസ്തുതകളുമായി ചേർന്നുപോകുന്നേയില്ല. ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ, അയഥാർത്ഥങ്ങളുടെ ഒരു സംഗമം. 

Job market is very very strong
Any field you take, people are happier than ever. More money, more security, more confidence. Equality everywhere

Whole country is rejoicing under Trump’s presidency
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക