Image

സി.ഐ.ഒയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ വിസ ക്യാമ്പ്

ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ Published on 28 January, 2018
സി.ഐ.ഒയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ വിസ ക്യാമ്പ്
ഫിലഡല്‍ഫിയ: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മൂന്നിനു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ ബെന്‍സലേത്തുള്ള വിന്‍ഡം ഹോട്ടലില്‍ (4700 Street Road, Trevose, PA, 19053) വച്ചു വിസ ക്യാമ്പ് നടത്തുന്നതാണ്.

ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന ഇന്ത്യക്കാര്‍ക്കായി നടത്തുന്ന ഈ വിസ ക്യാമ്പില്‍ വിസ, പാസ്‌പോര്‍ട്ട്, ഒ.സി.ഐ, ആധാര്‍ കാര്‍ഡ് സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയും കൂടാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണെന്ന് കോണ്‍സുലേറ്റ് ജനറലും, സി.കെ.ജി.എസ് വക്താക്കളും പത്രക്കുറിപ്പില്‍ അറിയിച്ചു. അന്നേദിവസം കോണ്‍സുലേറ്റ് ജനറല്‍ ഈ ക്യാമ്പില്‍ സന്നിഹിതനായിരിക്കും. എല്ലാവര്‍ഷവും സി.ഐ.ഒയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം പെന്‍സ് ലാന്റില്‍ വച്ചു നടത്തുന്നതാണ്. കൂടാതെ തികച്ചും സൗജന്യമായി നടത്തുന്ന ഈ വിസ ക്യാമ്പിനുശേഷം അന്നേദിവസം ബാങ്ക്വറ്റ് നൈറ്റും ഉണ്ടാരിക്കുന്നതാണെന്ന് സി.ഐ.ഒ ഭാരവാഹികള്‍ അറിയിച്ചു. വിസ ക്യാമ്പിനു വരുന്നതിനു മുമ്പായി അപേക്ഷകള്‍ പൂരിപ്പിച്ചിരിക്കണമെന്നും അപേക്ഷയോടൊപ്പം അടയ്‌ക്കേണ്ട നിരക്കുകള്‍ അടച്ചിരിക്കണമെന്നും സി.കെ.ജി.എസ് അറിയിച്ചു.

വിസ ക്യാമ്പുകള്‍ പോലുള്ള ജനോപകാരപ്രദമായ കര്‍മ്മപദ്ധതികള്‍ക്ക് കൂടുതല്‍ പ്രധാന്യംകൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഭാവിയില്‍ സി.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ രൂപംകൊടുക്കുകയെന്നും വേറിട്ട വഴികളിലൂടെ നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
സി.ഐ.ഒയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ വിസ ക്യാമ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക