Image

ലോക സാന്പത്തിക ഫോറത്തില്‍ തിളങ്ങിയത് ഇന്ത്യയും മോദിയും

Published on 28 January, 2018
ലോക സാന്പത്തിക ഫോറത്തില്‍ തിളങ്ങിയത് ഇന്ത്യയും മോദിയും

ദാവോസ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നാല്പത്തി എട്ടാമതു ലോക സാന്പത്തിക ഫോറം ഉച്ചകോടിക്ക് ശനിയാഴ്ച തിരശീല വീണപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഇന്ത്യയും താരമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 

ആദ്യ ദിവസത്തെ പ്ലീനറി സെഷനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച മോദിയുടെ പ്രസംഗത്തിലെ ഇന്ത്യ യെപ്പറ്റിയുള്ള വിശേഷണം ആണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ഇന്ത്യ എന്നാല്‍ ബിസിനസ് എന്നാണ് ദാവോസില്‍ മോദി തുറന്നടിച്ചത്. ഈ ഹാഷ് ടാഗ് ട്വിറ്ററും ഫേസ് ബുക്കും ഒക്കെ ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇഷ്ടവാക്കായ അമേരിക്ക ഫസ്റ്റ് എന്ന പ്രയോഗത്തെയും പിന്നിലാക്കിയാണ് മോദി പ്രയോഗം 'ഇന്ത്യയെന്നാല്‍ ബിസിനസ് ' മുന്നിലെത്തിയത്.

39260 തവണ ഈ പ്രയോഗം ട്വിറ്ററില്‍ ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ അമേരിക്ക ഫസ്റ്റ് 33450 തവണ മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. ഇത് മൂന്നാം സ്ഥാനത്ത് ആവുകയും ചെയ്തു.

അതേ സമയം ഫോറത്തില്‍ ഏറ്റ വുമധികം ചര്‍ച്ചയായ വ്യക്തി ട്രംപ് ആണുതാനും. (2.73 ലക്ഷം). രണ്ടാം സ്ഥാനം മോദിക്കാണ്. ( 62,227 തവണ). പോയ വര്‍ഷം ദാവോസിന് ട്വിറ്ററില്‍ പരാമര്‍ശിച്ചത് എട്ടു ലക്ഷത്തോളം ആണെങ്കില്‍ ഇത്തവണ അത് 22 ലക്ഷത്തില്‍ ഏറെയായി ഉയരുകയും ചെയ്തു. ഇമ്മാനുവേല്‍ മാക്രോണ്‍, തെരേസാ മേ, ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും വ്യക്തിഗത ലിസ്റ്റില് ഇടം പിടിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സാന്പത്തിക അസന്തുലിതാവസ്ഥ ആണ്.(82 ശതമാനം). ഇന്റര്‍നാഷണല്‍ സോഷ്യല്‍ മീഡിയ അനലിറ്റിക്‌സ് കന്പനിയായ ടോക് വോക്കര്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക