Image

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താക്ക് ഫൊക്കാനയുടെ അഭിനന്ദനം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 January, 2018
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താക്ക്   ഫൊക്കാനയുടെ അഭിനന്ദനം
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താക്ക്  പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചതിന് ഫൊക്കാനയുടെ അഭിനന്ദനം .അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടി എത്തുന്നത്. ലോകമെങ്ങുമുള്ള സമൂഹത്തിനു ജാതിമത ഭേദമന്യേ എല്ലാവരുടെയും ബഹുമാനം സ്‌നേഹവും അര്‍ഹിക്കുന്ന അദ്ദേഹത്തിന് ഈ പത്മഭൂഷന്‍ ലഭിച്ചതില്‍ ഫൊക്കാനയുടെ ആദരവും രേഖപെടുത്തുന്നു. ഫൊക്കാനയുടെ 2017 ല്‍ ആലപ്പുഴ നടന്ന കേരളാ കണ്‍വന്‍ഷനില്‍ നൂറു വയസ് ആകുന്ന തിരുമേനിയെ ആദരിച്ചിരുന്നു. ഫൊക്കാനയുടെ പല കണ്‍വന്‍ഷനുകളിലും നിറസാനിദ്ധ്യം ആയിരുന്നു തിരുമേനി.

എല്ലാ കാര്യങ്ങളും ഭംഗിക്കൊത്ത് തമാശയായി പറയാന്‍ ഒരു സാധാരണക്കാരന് കഴിയില്ല .എന്നാല്‍ എല്ലാ ആളുകളെയും തമാശയിലൂടെ പറയേണ്ടതെല്ലാം പറഞ്ഞു മനസിലാക്കുവാനും രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒരേ ഒരാള്‍ ആണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത തിരുമേനി തന്നെയാണ് . തിരുമേനിക്കുള്ള അംഗീകാരം വൈകിപോയില്ലേ എന്ന പത്രക്കാരുടെ അന്വേഷണത്തിന്നു തിരമേനിയുടെ മറുപടിതന്നെ അദ്ദേഹത്തിന്റെ നര്‍മ്മ രസത്തിനുള്ള തെളിവാണ് . "തനിക്കുള്ള അംഗീകാരം വൈകിയിട്ടൊന്നുമില്ല. വേറെ ചിലര്‍ക്ക് നേരത്തേ കൊടുത്തതാവാം’’.ഒരു ബിഷപ്പിന് ആദ്യമായാണ് ഈ പുരസ്കാരം കിട്ടുന്നത് എന്നതില്‍ വിഷമമുണ്ട്. ‘‘മറ്റുള്ളവരെക്കാള്‍ നന്നായി എന്തെങ്കിലും ചെയ്തിട്ടായിരിക്കില്ല, അവര്‍ ചെയ്ത അബദ്ധങ്ങള്‍ വല്ലതും താന്‍ ചെയ്യാതിരുന്നതാവാം തന്റെ മേന്മ എന്നും അദ്ദേഹം നര്‍മ്മരൂപേണ അഭിപായപ്പെട്ടു.

ഇന്ത്യയിലെ ക്രിസ്തീയ സഭകളിലെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പോലീത്തയാണു മാര്‍ ക്രിസോസ്റ്റം. 1918 ഏപ്രില്‍ 27നു മാര്‍ത്തോമ്മാ സഭ വികാരി ജനറാള്‍ കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായാണു ജനനം. കോഴഞ്ചേരി ഹൈസ്ക്കൂളിലും ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളിലും ആലുവ യു.സി. കോളജിലുമായി പഠനം. 1940ല്‍ അങ്കോല ആശ്രമാംഗമായി. 1944 ജൂണ്‍ മൂന്നിനു വൈദികനായി.1978 ല്‍ മര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി. 1999 ഒക്‌ടോബര്‍ 23നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി. 2007 ഒക്‌ടോബര്‍ ഒന്നിനു വലിയ മെത്രാപ്പോലീത്തയായി.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പെ!ാലീത്തയ്ക്ക് പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചതിന് ഫൊക്കാനയുടെ അഭിനന്ദനത്തിനോടൊപ്പം അദ്ദേഹത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷര്‍ ഷാജി വര്‍ഗിസ് ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍; ജോസ് കാനാട്ട്‌വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ് അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമന അഡീ. അസോ. ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ്,ഫൗണ്ടഷന്‍ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ ,ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറന്‍സണ്‍ തോമസ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് , റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അറിയിച്ചു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താക്ക്   ഫൊക്കാനയുടെ അഭിനന്ദനം
Join WhatsApp News
പൊള്ള പൊങ്ങച്ചങ്ങള്‍ 2018-01-29 08:23:26
കുറേക്കാലം ആയി കേട്ടു മടുത്തു , ൯൯ ആയി അല്ല ൧൦൦ അല്ല ൧൦൧. 
സര്‍ക്കാരിനോടുള്ള സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുരസ്‌കാരം സ്വീകരിക്കുന്നതിനുള്ള വിമുഖത അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. സന്യാസിയെന്ന നിലയില്‍ പുരസ്‌കാരങ്ങളില്‍ തത്പരനല്ല, പത്മശ്രീ സ്വീകരിക്കാത്ത തന്റെ തീരുമാനത്തെ താങ്കള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിദ്ധേശ്വര്‍ സ്വാമി കത്തില്‍ വ്യക്തമാക്കി. ആത്മീയ ദര്‍ശനങ്ങളടങ്ങിയ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 

മാർ ക്രിസോസ്റ്റം പുരസ്ക്കാരത്തിന്റെ പേരിൽ നടത്തുന്ന എല്ലാ ആ രണച്ചടങ്ങ്കളിലും പങ്കെടുത്ത് നടക്കുന്നു. ഇവരുടെ ആത്മീയതയിലുള്ള വ്യത്യാസം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക