Image

കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് (മനോഹര്‍ തോമസ്)

Published on 28 January, 2018
കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് (മനോഹര്‍ തോമസ്)
നമ്മള്‍ ഉള്‍പ്പെടുന്ന ഈ മനുഷ്യായുസ്സില്‍ ,ഒരു ഭാരതീയനെന്ന നിലക്ക് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴില്‍ സ്വാതന്ത്ര്യം കിട്ടിയതുള്‍പ്പെടെ , ഒരുപാട് സംഭവങ്ങള്‍ തുടരെ തുടരെ കടന്നു പോയി. അതികായന്മാരായ പലരും വന്നു , ഭരിച്ചു , മണ്മറഞ്ഞു . മതേതര രാഷ്ട്രമെന്ന് കൊട്ടിഘോഷിച്ചിരുന്ന ഭാരതം ,ഇന്ന് ഒരു ഹിന്ദുത്വ രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു ഭരണക്കാര്‍ ചുവട് മാറുന്നു . രാഷ്ട്ര പിതാവായ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ മരിക്കുന്നു !

ലോകവ്യാപകമായി ചിന്തിക്കുമ്പോള്‍ നമ്മള്‍ ഏറെ കാണുന്നത് നന്മകളുടെ മരണമാണ് . അതിന്റെ ഏറ്റവും വലിയ ഉദാഹരണം, അനുദിനം നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളാണ്. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത അവസ്ഥ. എത്രയോ നിരപരാധികളാണ് ഓരോ ദിവസവും പിടഞ്ഞു വീഴുന്നത് . ആരോ പറഞ്ഞുണ്ടാക്കിയ, ഏതോ ഫിലോസഫിക്കു വേണ്ടി ബാലിയാടുകളാകുന്ന അനാഥ ജന്മങ്ങള്‍. അത് തെറ്റാണെന്നു എഴുതിയും ഉരുവിട്ടും  വിളിച്ചു പറയേണ്ടത് അതാതു രാജ്യത്തെ എഴുത്തുകാര്‍ തന്നെയല്ലേ ?

വ്യക്തി ,അവന്‍ ഏതു രാജ്യത്തു ജനിച്ചാലും ,അവനെ ലോക പൗരന്റെ അവസ്ഥയില്‍ കാണത്തക്ക രീതിയില്‍ കാലം മാറിയിരിക്കുന്നു .എവിടെയോ ജനിക്കുന്നു , എവിടുന്നൊക്കെയോ വിദ്യാഭ്യാസം കിട്ടുന്നു ,എവിടെയൊക്കെയോ ജോലിതേടുന്നു.ഏതു രാജ്യക്കാരിയെ വിവാഹം കഴിക്കണം എവിടെ മരിക്കണം , ഇതെല്ലാം കാലം തീരുമാനിക്കും .

ഏതു സംസ്കാരത്തിന്റെയും അടിവേര് , " അനീതിയോട് പൊരുതുക " എന്നതാണ് . അത് വ്യക്തിയുടെ ധാര്‍മികമായ ഉത്തരവാദിത്വമാകുമ്പോള്‍ , എഴുത്തുകാരന്‍ അതിന്റെ മുമ്പില്‍ കാണണം അവന്റെ ശബ്ദമാണ് കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്നത് . നാട്ടിലിപ്പോള്‍ ഹിന്ദുത്വത്തിന്‍റെ പേരില്‍ ഏതു ഭക്ഷണം കഴിക്കണം ,ഏതു ഭാഷ സംസാരിക്കണം ,ഏതു വസ്ത്രം ധരിക്കണം എന്നു തുടങ്ങി തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഭരണം ഇടപെട്ടു തുടങ്ങിയിരിക്കുന്നു .ഇതൊരു ഫാസിസ്റ്റ് രീതിയാണ് . ഈവക കാഴ്ചപ്പാടുകളാണ് ഡോ .നന്ദകുമാര്‍ നിരത്തിയത് .

ബാബു പാറക്കലിന്റെ അഭിപ്രായത്തില്‍ ,എഴുത്തുകാരന്‍ എപ്പോഴും ജനപക്ഷത്തു നില്‍ക്കണം .ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റു മന്ത്രിസഭ ഉണ്ടായത് കേരളത്തിലാണ് അതിന്റെ പുറകില്‍ ഒരുപാട് സമരങ്ങളും ,രക്ത ചൊരിച്ചിലും ഉണ്ടായെങ്കിലും ,സാമൂഹികമായ അനീതികള്‍ തുറന്നെഴുതി ജനങ്ങളെ ബോധവാന്മാരാക്കിയത് എഴുത്തുകാരാണ് .മാമന്‍ മാപ്പിള മനോരമ പത്രത്തിന്റെ തലപ്പത്തിരിക്കുമ്പോഴാണ് കോഴിക്കോട് ,ഒരു ഹിന്ദു മുസ്ലിം ഏറ്റുമുട്ടലുണ്ടാകുന്നത് .അദ്ദേഹം മാതൃഭുമിയുടെയും, കേരളഭൂഷണത്തിന്റെയും ,ദിപികയുടെയും പത്രാധിപന്മാരെ വിളിച്ചുകൂട്ടി ഏകപക്ഷിയമായി ആ വാര്‍ത്ത ഒരു പത്രത്തിലും വരാതിരിക്കാന്‍ ശ്രമിച്ചു .അതുകൊണ്ട് കേരളം മുഴുവന്‍ പടരേണ്ട ഒരു വര്‍ഗീയ ലഹള അവിടം കൊണ്ട് തീര്‍ന്നു . ഇന്നത്തെ സാംസ്കാരിക കേരളത്തിന്റെ അവസ്ഥ നോക്കുക .

ജോസ് ചെരിപുരം പറയുന്നു , " അസഹിഷ്ണത " യാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം . മതത്തെ മാറ്റി നിര്‍ത്തി വ്യക്തിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല . മനുഷ്യന്‍ എന്നേ മരിച്ചു ! മതേതര രാഷ്ട്രം എന്ന് പാടിയിരുന്ന ഭാരതത്തില്‍ രാഷ്ട്രീയക്കാര്‍ വോട്ടിനു  വേണ്ടി മതം എന്ന തുറുപ്പു ഗുലാന്‍ ഇറക്കി കളിച്ചപ്പോള്‍ ഉണ്ടായ വിപത്താണ് ഇന്ന് കാണുന്നത് .
കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് (മനോഹര്‍ തോമസ്)കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് (മനോഹര്‍ തോമസ്)കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് (മനോഹര്‍ തോമസ്)കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് (മനോഹര്‍ തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക